ബെംഗളൂരു: ഈ വർഷം ഡിസംബറോടെ എല്ലാവർക്കും കോവിഡ് വാക്സിൻ നൽകാനാണ് ലക്ഷ്യമിടുന്നതെന്ന് ഉപമുഖ്യമന്ത്രി അശ്വത് നാരായൻ പറഞ്ഞു. ഡിസംബറോടെ എല്ലാവർക്കും ഒരു ഡോസ് വാക്‌സിൻ എങ്കിലും നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.
It's a matter of time, by August, we will have huge vaccine availability. Probability by end of December, we can expect the entire population to have at least a single dose: Karnataka Dy CM CN Ashwathnarayan
— ANI (@ANI) May 19, 2021
കോവിഷീൽഡ് ഉൽപാദിപ്പിക്കുന്ന സിറം ഇൻസ്റ്റിറ്റ്യൂട്ട്, കോവാക്സിന്റെ ഉത്പാദകരായ ഹൈദരാബാദ് ആസ്ഥാനമായുള്ള ഭാരത് ബയോടെക് എന്നിവർക്ക് മൂന്ന് കോടി ഡോസ് വാക്സിന് സംസ്ഥാന സർക്കാർ ഓഡർ നൽകിയിട്ടുണ്ട്. ഇതിന് പുറമേ വിദേശത്ത് നിന്ന് വാക്സിനുകൾ ഇറക്കുമതി ചെയ്യുന്ന കാര്യവും ആലോചിക്കുന്നുണ്ട്.
We have called for a global tender for vaccines. We need to see how the response will be, anybody across the world can supply. We are trying to reach out wherever we can: Karnataka Dy CM CN Ashwathnarayan'#COVID19 pic.twitter.com/kJUvvW5Gv4
— ANI (@ANI) May 19, 2021
എന്നാൽ ഒക്ടോബർ അല്ലെങ്കിൽ നവംബർ അവസാനത്തോടെ എല്ലാ മുതിർന്നവർക്കും കോവിഡ് വാക്സിൻ നൽകാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നതെന്ന് ആരോഗ്യമന്ത്രി കെ.സുധാകർ പറഞ്ഞു. കോവിഡിനെതിരായ പോരാട്ടത്തിൽ പ്രതിരോധ കുത്തിവയ്പ്പാണ് സംസ്ഥാനത്തിന് മുന്നിലുള്ളതെന്നും അദ്ദേഹം വെളിപ്പെടുത്തി.
കേന്ദ്രം ഇതുവരെ സംസ്ഥാനത്തിന് 11,126,340 ഡോഡ് വാക്സിൻ നൽകിയിട്ടുണ്ട്. ഇതിന് പുറമേ, 9,50,000 ഡോഡ് കോവിഷീൽഡും 1,44,000 ഡോഡ് കോവാക്സിനും അടക്കം 10,94,000 ഡോസുകൾ സംസ്ഥാനം നിർമാതാക്കളിൽ നിന്ന് നേരിട്ട് സംഭരിച്ചുവെന്നും കെ.സുധാകർ പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.