7 മണിക്കൂറിനുള്ളിൽ കോവിഡ് പരിശോധനാ ഫലങ്ങൾ സർക്കാർ ഉറപ്പാക്കും: ഉപമുഖ്യമന്ത്രി.

ബെംഗളൂരു: കോവിഡ് ടെസ്റ്റിന്റെ പരിശോധനാ ഫലങ്ങൾ ലഭിക്കുന്നതിന്  കാലതാമസം ഒഴിവാക്കുന്നതിനായി ഇനി മുതൽ ടെസ്റ്റ് ഫലങ്ങൾ  7 മണിക്കൂറിനുള്ളിൽ പുറത്തുവരുമെന്ന് സർക്കാർ ഉറപ്പാക്കും എന്ന് കർണാടക ഉപമുഖ്യമന്ത്രി പറഞ്ഞു.

ഇതിന് മുൻപ് ലബോറട്ടറിയിലേക്ക് സാമ്പിളുകൾ എത്തിച്ചേർന്നതിന് ശേഷം 72 മണിക്കൂർ സമയമെടുത്താണ്  ഫലങ്ങൾ വന്നിരുന്നത് എന്നും  ഇപ്പോൾ ഇത് 7 മണിക്കൂറായി ചുരുക്കിയിട്ടുണ്ട് എന്നും അദ്ദേഹം അറിയിച്ചു. 

  കനത്ത മഴയിൽ ബെംഗളൂരുവിൽ മരങ്ങൾ കടപുഴകി, റോഡുകളിൽ വെള്ളക്കെട്ടും കടുത്ത ഗതാഗതക്കുരുക്കും

ആയതുകൊണ്ട് അണുബാധ കൂടുന്നതിന് മുൻപ് ചികിത്സ ആരംഭിക്കാനാകും എന്നും കോവിഡ് ടാസ്‌ക് ഫോഴ്‌സ് ചുമതല കൂടിയുള്ള  മന്ത്രി സി.എൻ അശ്വത് ‌‌നാരായണ പറഞ്ഞു.

സമയപരിധിക്കുള്ളിൽ ബിയു ഐഡി ലഭിക്കാനുള്ള നടപടികളും  (ബെംഗളൂരു അർബൻ കോവിഡ് പേഷ്യന്റ് നമ്പർ) പൂർത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

“വീട്ടിൽ ഐസൊലേഷനിൽ കഴിയുന്നവരുടെ  രക്തപരിശോധന നടത്താൻ നടപടിയെടുക്കുന്നതാണ്. രോഗം ബാധിച്ച രോഗിയുടെ അവസ്ഥ കണ്ടെത്താൻ ഇത് സഹായിക്കും “, എന്ന് മന്ത്രി പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ചോദ്യപേപ്പർ ചോർച്ച: കടുത്ത ശിക്ഷയും ഫാസ്റ്റ് ട്രാക്ക് കോടതിയും; ഫെയ്സ്ബുക്ക് ലൈവുമായി പ്രധാനമന്ത്രി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എന്റെ വഞ്ചിയിൽ ദ്വാരങ്ങൾ വീണുതുടങ്ങി; ഇനി എത്ര നാൾ തുഴയാനാകുമെന്ന് അറിയില്ല: എന്ന് കുറിച്ച ചിരിസുൽത്താൻ മരണത്തെ മുൻകൂട്ടി കണ്ടിരുന്നോ?
[masterslider id="10"]

Related posts