ചരിത്രത്തിലാദ്യമായി രാജ്യസഭയില്‍ കോണ്‍ഗ്രസിനെ മറികടന്ന് ബിജെപി;

ന്യൂഡൽഹി∙ ചരിത്രത്തിലാദ്യമായി രാജ്യസഭ എംപിമാരുടെ എണ്ണത്തിൽ ബിജെപി, കോൺഗ്രസിനെ മറികടന്നു. മധ്യപ്രദേശിലെ സമ്പാദ്യ ഉകി രാജ്യസഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടതോടെയാണ് എംപിമാരുടെ എണ്ണത്തിൽ ബിജെപി റെക്കോർഡിട്ടത്. ഇതോടെ രാജ്യസഭയിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറി.

നിലവിൽ ബിജെപിക്ക് 58 ഉം കോൺഗ്രസിന് 57 ഉം സീറ്റുകളാ‌ണുള്ളത്. ഏറ്റവും വലിയ ഒറ്റകക്ഷിയായെങ്കിലും രാജ്യസഭയിൽ ആവശ്യമായ ഭൂരിപക്ഷത്തിൽ വളരെ പിന്നിലാണു ബിജെപി നേതൃത്വം നൽകുന്ന എൻഡിഎ മുന്നണി.

കേന്ദ്രമന്ത്രി അനിൽ മാധവ് ദവെയുടെ മരണത്തെ തുടർന്നുണ്ടായ ഒഴിവിലേക്കു നടന്ന തിരഞ്ഞെടുപ്പിലാണ് ഉകി രാജ്യസഭയിലെത്തുന്നത്. അടുത്ത ചൊവ്വാഴ്ച ഗുജറാത്ത്, ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ ഒൻപതു സീറ്റുകളിലേക്കു രാജ്യസഭാ തിരഞ്ഞെടുപ്പു നടക്കുന്നുണ്ട്. എന്നാൽ ഇത് ബിജെപിയുടെ അംഗബലത്തിൽ വ്യത്യാസം വരുത്തുന്നതിനുള്ള സാഹചര്യം നിലവിലില്ല. ബംഗാളിൽനിന്നുള്ള രണ്ടു കോൺഗ്രസ് എംപിമാരുടെ കാലാവധി ഇത്തവണ അവസാനിക്കും. എന്നാൽ ഉപതിരഞ്ഞെടുപ്പിൽ ഒരാളെ മാത്രമേ കോൺഗ്രസിനു വിജയിപ്പിക്കാനാകൂ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസ് വൻവിജയം നേടിയതിനെ തുടർന്നാണിത്.

  ശ്രദ്ധിക്കുക! എയർപോർട്ട് റൂട്ടിൽ ഓഗസ്റ്റ് 14 വരെ ഗതാഗത നിയന്ത്രണം; പുതിയ ട്രാഫിക് അപ്ഡേറ്റ്

അതേസമയം, അടുത്ത വർഷം രാജ്യസഭാ എംപിമാരുടെ എണ്ണത്തിൽ ബിജെപിക്കു വലിയ മുന്നേറ്റമാകും ഉണ്ടാകുക. ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ നേടിയ വൻ വിജയം മൂലം ബിജപിക്ക് ഒഴിവുവരുന്ന ഒൻപതു സീറ്റുകളിൽ എട്ടിലും ജയിക്കാനാകും. ഇതുവലിയ ആശ്വാസമാണു ബിജെപിക്കുണ്ടാകുക. ലോക്സഭ തിരഞ്ഞെടുപ്പിൽ വലിയ ഭൂരിപക്ഷത്തോടെ ജയിച്ചെങ്കിലും രാജ്യസഭയിലെ എണ്ണക്കുറവ് പലപ്പോഴും അവർക്കു ഭീഷണിയായിരുന്നു. വിവിധ വിഷയങ്ങളിലെ നിയമനിർമാണമടക്കമുള്ള വിഷയങ്ങളിൽ സ്വതന്ത്രമായി പ്രവർത്തിക്കാനും ബിജെപിക്കു സാധിച്ചിരുന്നില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  "എനിക്കെതിരെയും പാർട്ടിക്കെതിരെയും പ്രവർത്തിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നോ?": സമീർ അഹമ്മദിന്റെ അനുയായിയോട് പൊട്ടിത്തെറിച്ച് സിദ്ധരാമയ്യ; വീഡിയോ വൈറൽ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഗഗൻയാൻ ദൗത്യം നിർണായക ഘട്ടത്തിലേക്ക്; പേടകത്തിന്റെ സുരക്ഷാ പരീക്ഷണങ്ങൾ വിജയകരം
[masterslider id="10"]

Related posts