ഡ്രീംസ് ഇന്ഫ്ര അടക്കം തട്ടിയത് കോടികള്‍;റിയല്‍ എസ്റ്റേറ്റ്‌ മേഖലയില്‍ നടന്നത് 3278 കോടിയുടെ തട്ടിപ്പ്; 18 ലക്ഷം പേരുടെ കാശുപോയി.

ബെംഗളൂരു ∙ കർണാടകയിൽ പത്തുവർഷത്തിനിടെ 18 ലക്ഷത്തോളം പേർക്കു വ്യാജ റിയൽ എസ്റ്റേറ്റ് പദ്ധതികളിലൂടെ പണം നഷ്ടമായതായി റിയൽ എസ്റ്റേറ്റ് തട്ടിപ്പു കേസുകൾ അന്വേഷിക്കുന്ന സിഐഡി ഡിജിപി കിഷോർ ചന്ദ്ര. ആകെ 3273 കോടി രൂപയാണു നിക്ഷേപകരിൽ നിന്നു വ്യാജ കമ്പനികൾ തട്ടിയെടുത്തത്. തട്ടിപ്പിന് ഇരയായവർ ഏറെയും വിരമിച്ച സർക്കാർ ഉദ്യോഗസ്ഥരും, വിമുക്ത ഭടൻ‌മാരുമാണ്.

മൂന്നു വർഷത്തിനിടെ പത്ത് റിയൽ എസ്റ്റേറ്റ് കമ്പനികൾക്കെ തിരെ 422 കേസുകൾ റജിസ്റ്റർ ചെയ്തതായി സിഐഡി അഡീഷനൽ ഡിജിപി പ്രതാപ് റെ‍ഡ്ഡി പറഞ്ഞു. ഈ കമ്പനികളിൽ ജോലി ചെയ്തവർ ഉൾപ്പെടെ നൂറിലേറെ പേരെ അറസ്റ്റ് ചെയ്യുകയും പരാതിനൽകിയ ആയിരക്കണക്കിനാളുകളിൽ നിന്നു മൊഴിയെടുക്കുകയും ചെയ്തു.

അഗ്രി ഗോൾഡ് കമ്പനി (1640 കോടി രൂപ), ഹിന്ദുസ്ഥാൻ ഇൻഫ്രാക്കോൺ (389 കോടി), സെവൻ ഹിൽസ് (81 കോടി), ഡ്രീംസ് ഇൻഫ്ര (573 കോടി), ടിജിഎസ് കൺസ്ട്രക്‌ഷൻ (260 കോടി), ഗൃഹകല്യാൺ (227 കോടി), വൃഖ ബിസിനസ് (30 കോടി), ഹർഷ എന്റർടെയ്ൻമെന്റ് (136 കോടി), മൈത്രി പ്ലാന്റേഷൻ (10 കോടി), ഗ്രീൻ ബഡ്സ് അഗ്രോഫാം ലിമിറ്റഡ് (54 കോടി) എന്നിങ്ങനെയാണ് കമ്പനികൾ ജനങ്ങളിൽനിന്നു പിരിച്ചെടുത്ത തുക.

ഈ കമ്പനികൾക്കെതിരെ കൂടുതൽ നടപടി സ്വീകരിക്കാൻ സർക്കാരിനോടു ശുപാർശ ചെയ്തു. ഈ പണം പിടിച്ചെടുത്തു നിക്ഷേപകർക്കു നൽകാൻ ശ്രമിക്കുന്നുണ്ടെന്നും ഇതിനായി കമ്പനികളുടെ അധീനതയിലുള്ള സ്ഥലം ലേലം ചെയ്യാൻ സർക്കാരിനോട് അനുമതി തേടിയെന്നും സിഐഡി ഉദ്യോഗസ്ഥർ പറഞ്ഞു. നാൽപതോളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് അന്വേഷണം പുരോഗമിക്കുന്നത്.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Leave a Comment

Click Here to Follow Us