ബി.ബി.എം.പി തെരഞ്ഞെടുപ്പ് നടത്തണമെന്ന ഹൈക്കോടതിയുടെ ഉത്തരവിൽ സുപ്രീംകോടതി ഇടപെടൽ.

ബെംഗളൂരു : ബി.ബി.എം.പി യിലേക്കുള്ള തെരഞ്ഞെടുപ്പുകൾ എത്രയുംവേഗം നടത്തണമെന്ന് ഹൈ കോടതിയുടെ വിധിക്കെതിരെ കർണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

ഇതു പരിഗണിച്ച സുപ്രീംകോടതി വെള്ളിയാഴ്ചയാണ് ഹൈക്കോടതി ഉത്തരവിന് താൽക്കാലികവിരാമ ഉത്തരവ് നൽകിയത്.

2020 ലെ ഭേദഗതി പ്രകാരം 243 സീറ്റുകൾ നിർബന്ധിതമാക്കി 198 വാർഡുകളിലേക്ക് തെരഞ്ഞെടുപ്പ് എത്രയും വേഗം നടത്താനാണ് ഡിസംബർ നാലിന് ഹൈക്കോടതി ഉത്തരവിട്ടിരുന്നത്.

ഈ ഉത്തരവാണ് താൽക്കാലികമായി സുപ്രീം കോടതി മരവിപ്പിച്ചിരിക്കുന്നത്.

ഇനിയൊരു അറിയിപ്പ് ഉത്തരവുണ്ടാകുന്നതു വരെ ഹൈക്കോടതി വിധിയെ നടപ്പാക്കരുതെന്ന് സുപ്രീം ചീഫ് ജസ്റ്റിസ് ബോബ് ഡേയും ജസ്റ്റിസ് ബോപ്പണ്ണയും ജസ്റ്റിസ് രാമ സുബ്രഹ്മണ്യനും അടങ്ങിയ ഡിവിഷൻബെഞ്ച് വ്യക്തമാക്കുന്നു.

കർണാടക സർക്കാറിന് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹാജരായിരുന്നു.

ഡിസംബർ നാലിനു നൽകിയ ഹൈക്കോടതി ഉത്തരവ് പ്രകാരം ആറാഴ്ചയ്ക്കുള്ളിൽ 198 വാർഡുകളിലേക്ക് ഉള്ള ഇലക്ഷൻ പ്രഖ്യാപനം നടത്തണമെന്നും തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കണമെന്നും സർക്കാറിനോട് ആവശ്യപ്പെട്ടിരുന്നു.

ബി ബി എം പി യുടെ ഭരണസമിത കാലാവധി സെപ്റ്റംബർ 10-ന് അവസാനിച്ചിരുന്നു.
എന്നാൽ കർണാടക മുനിസിപ്പൽ കോർപ്പറേഷൻ വേദഗിരി നിയമം പ്രകാരം 198 വാർഡുകൾ 243 ആയി ഉയർത്തി 2020 ജനുവരി 14 ന് നിയമം പാസാക്കിയിരുന്നു.

ഇത് പ്രകാരം സുപ്രീം കോടതിയെ സമീപിച്ച ഹർജിക്കാർ ഭേദഗതി നിയമപ്രകാരം എല്ലാ സീറ്റുകളിലേക്കും ഉള്ള തെരഞ്ഞെടുപ്പിൽ നടത്തേണ്ടതുണ്ടെന്നും 198 വാർഡുകളിലേക്ക് മാത്രമായി തെരഞ്ഞെടുപ്പ് ചുരുക്കാൻ കഴിയില്ലെന്നും വാദിച്ചു.

സുപ്രീം കോടതിയുടെ വിധി പ്രഖ്യാപനത്തോടെ പുതുക്കിയ അതിർത്തി നിർണയം അടക്കമുള്ള വിപുലീകരണ പരിപാടികളുമായി മുന്നോട്ടുപോകുന്നതിന് കർണാടക സർക്കാറിന് തടസ്സമില്ല.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.

Related posts

Click Here to Follow Us