ബെംഗളൂരു: ‘ഫ്ളെക്സിബിൾ ഹൈബ്രിഡ് വർക്ക് മോഡൽ’ എന്ന് വിശേഷിപ്പിക്കുന്ന തൊഴിലാളികൾക്ക് അവരുടെ ഇഷ്ട പ്രകാരം വീട്ടിലിരുന്നോ അതോ ഓഫീസിൽ ഇരുന്നോ തൊഴിൽ ചെയ്യാനുള്ള സ്വാതന്ത്ര്യം അനുവദിച്ച് കൊണ്ടുള്ള ഒരു തൊഴിൽ മാതൃകയുമായി ഐ.ടി.മേഖലയിലെ വൻ കമ്പനിയായ ഇൻഫോസിസ്.
കോവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ വിവര സാങ്കേതിക മേഖലകളിൽ തൊഴിൽ ചെയ്ത് പോരുന്നവർക്ക് വീട്ടിൽ നിന്നും അവരുടെ ജോലി നിർവഹിക്കാനുള്ള അനുമതി നല്കിയിരുന്നു.
ഈ മാതൃക തൊഴിലാളികൾക്ക് അവരുടെ സൗകര്യമനുസരിച്ച് ഏത് സ്ഥലത്ത് ഇരുന്നും ജോലി ചെയ്യുവാനുള്ള അവസരമൊരുക്കുമെന്ന് ഇൻഫോസിസിന്റെ സി.ഇ.ഒ. യും മാനേജിങ് ഡയറക്ടറും ആയ സലീൽ പാരേക് അറിയിച്ചു. ഭാവിയിൽ സാഹചര്യങ്ങൾ ഉരുത്തിരിയുന്നതിനനുസൃതം ഈ മാതൃക നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കോവിഡ് വ്യാപനത്തിന് മുൻപേ തന്നെ, വീട്ടിലിരുന്ന് തൊഴിൽ ചെയ്യുവാനുള്ള അവസരുക്കുവാൻ ഇൻഫോസിസ് തയ്യാറെടുത്തിരുന്നെന്നും അപ്രതീക്ഷിതമായി വന്ന് കൂടിയ കോവിഡ് സാഹചര്യത്തിൽ മുന്പേ തയ്യാറെടുത്തിരുന്നതിനാൽ ഈ പദ്ധതി നടപ്പിലാക്കാൻ മറ്റ് കമ്പനികളെ അപേക്ഷിച്ച് ഇൻഫോസിസിന് എളുപ്പമായിരുന്നു എന്ന് ചെയർമാൻ നന്ദൻ നിലേകനി പറഞ്ഞു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.