പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇസ്രയേൽ സന്ദർശനത്തിന് ഇന്ന് തുടക്കം. ഭീകരവാദം നേരിടുന്നതിന് ഇസ്രയേലുമായുള്ള സഹകരണം ഒഴിച്ചുകൂടാനാവത്തതാണെന്ന് നരേന്ദ്ര മോദി പറഞ്ഞു. മോദിയുടെ സന്ദർശനത്തിൽ ചില അത്ഭുതങ്ങൾ പ്രതീക്ഷിക്കാമെന്ന് ഇസ്രയേൽ വ്യക്തമാക്കി.
ഇന്ത്യ- ഇസ്രയേൽ നയതന്ത്ര ബന്ധം 25 കൊല്ലം മുമ്പ് സ്ഥാപിച്ചെങ്കിലും ഇതാദ്യമായാണ് ഒരിന്ത്യൻ പ്രധാനമന്ത്രി ഇസ്രയേലിൽ എത്തുന്നത്. ഏറ്റവും പ്രധാനപ്പെട്ട നേതാവാണ് എത്തുന്നതെന്നും ഇത് ചരിത്രപരമാണെന്നും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു. സന്ദർശനത്തിന്റെ മൂന്നു ദിവസവും നെതന്യാഹു മോദിക്കൊപ്പം ഉണ്ടാകും. 1918ൽ ഹൈഫാ നഗരം മോചിപ്പിക്കാനുള്ള ഏറ്റുമുട്ടലിൽ മരിച്ച ഇന്ത്യൻ സൈനികർക്ക് മോദി ആദരാഞ്ജലി അർപ്പിക്കും. കടൽവെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കുന്ന സാങ്കേതിക വിദ്യ നെതന്യാഹു മോദിക്ക് പരിചയപ്പെടുത്തും.
ഭീകരവാദം തടയാൻ ഇസ്രയേലുമായുള്ള സഹകരണം അനിവാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസ്താവനയിൽ പറഞ്ഞു.
അത്ഭുതങ്ങൾ പ്രതീക്ഷിക്കാമെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. ഒരിന്ത്യൻ പ്രധാനമന്ത്രിയുടെ ആദ്യ ഇസ്രയേൽ സന്ദർശനം പലസ്തീനുമായും ഗൾഫ് രാജ്യങ്ങളുമായും ഇന്ത്യയ്ക്കുള്ള ബന്ധത്തെ ബാധിക്കാതിരിക്കാനുള്ള കരുതലുണ്ടാവും എന്നും വിദേശകാര്യമന്ത്രാലവ്യത്തങ്ങൾ പറയുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.