ബെംഗളൂരു: സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിനോട് ഹാജരാകാന്‍ ആവശ്യപ്പെട്ട് സിബിഐ സമന്‍സ് നല്‍കി.
അനധികൃത സ്വത്ത് സമ്പാദന കേസിലാണ് സിബിഐ നോട്ടീസ് നല്‍കിയത്.
23ന് ഹാജരാകാനാണ് സിബിഐ ആവശ്യപ്പെട്ടിരിക്കുന്നത്.
Karnataka: Central Bureau of Investigation (CBI) summons state Congress president DK Shivakumar (in file photo) to appear before it on November 23 in connection with the CBI raid on his residence on October 5.
The Congress leader says he will appear on November 25. pic.twitter.com/bcJf0XMHdt
— ANI (@ANI) November 21, 2020
നവംബര്‍ 19ന് സിബിഐ ഓഫീസര്‍മാര്‍ വീട്ടിലെത്തിയിരുന്നെങ്കിലും താന്‍ അവിടെയുണ്ടായിരുന്നില്ലെന്നും സ്വാകാര്യ ചടങ്ങിന്റെ ഭാഗമായി പുറത്തായിരുന്നെന്നും ശിവകുമാര്‍ പറഞ്ഞു.
പിന്നീട് വീട്ടിലെത്തിയപ്പോഴാണ് നോട്ടീസ് ലഭിച്ചതെന്നും പാര്‍ട്ടി നേതൃത്വവുമായി ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.
നവംബര്‍ 25ന് ഹാജരാകാന്‍ അനുമതി തേടും.
ഡികെ ശിവകുമാറിന്റെ മകളുടെ വിവാഹ നിശ്ചയമായിരുന്നു 19ന്.
ഒക്ടോബര്‍ അഞ്ചിന് ശിവകുമാറുമായി ബന്ധപ്പെട്ട 14 കേന്ദ്രങ്ങളില്‍ സിബിഐ റെയ്ഡ് നടത്തിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.