ബെംഗളൂരു : എച്ച്.എസ്.ആർ.ലേഔട്ടിൽ പ്രവർത്തിക്കുന്ന പബ്ബിൽ വൻ അഗ്നിബാധ.
ഇന്ന് ഉച്ചക്ക് 12:25 നാണ് “ഹാങ്ങ് ഓവർ ” പബ്ബിൽ തീ പടരുന്നത് ആളുകളുടെ ശ്രദ്ധയിൽ പെട്ടത്.
3 ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ആളപായമില്ല, ജീവനക്കാർ വേഗത്തിൽ പുറത്തിറങ്ങി രക്ഷപ്പെട്ടു.
ബൊമ്മനഹള്ളി എം.എൽ.എ സതീഷ് റെഡ്ഡി സംഭവ സ്ഥലം സന്ദർശിച്ചു.
എത്ര രൂപയുടെ നഷ്ടമുണ്ടായിട്ടുണ്ട് എന്ന് കണ്ടെത്തുന്നതേ ഉള്ളൂ.
സംഭവത്തിൽ പോലീസ് അന്വേഷണം തുടരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.Karnataka: A fire broke out in a pub at HSR Layout in Bengaluru, earlier today. The fire was later doused off. No casualties reported. pic.twitter.com/p3IPdxLhgR
— ANI (@ANI) November 16, 2020