ബെംഗളൂരൂ: പവർ ഗ്രിഡ് കോർപറേഷൻ ഓഫ് ഇന്ത്യ വിജിലൻസ് ബോധവൽക്കരണ വാരാചരണം സംഘടിപ്പിച്ചു.പവർ ഗ്രിഡ് കോർപറേഷന്റെ കർണാടക, തമിഴ്നാട്, കേരള, പുതുച്ചേരി എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലാണ് അഴിമതി വിരുദ്ധ മുദ്രവാക്യം ഉയർത്തി വിജിലൻസ് ബോധവൽക്കരണം സംഘടിപ്പിച്ചത്.
ഒക്ടോബർ 27 മുതൽ നംവബർ 2 വരെയായിരുന്നു വിജിലൻസ് ബോധവൽക്കരണ വാരാചരണം സംഘടിപ്പിച്ചത്.
വിജിലൻസ് ബോധവൽക്കരണ വാരാചരണത്തിന്റെ ശീർഷകമായ ജാഗ്രതയോടെ ഇന്ത്യ, പുരോഗതിയിൽ ഇന്ത്യ എന്ന ആശയത്തെ കുറിച്ച് പവർഗ്രിഡ് ഡയറക്ടർ ശ്രീ. സുനിൽ കുമാർ ശർമ സംസാരിച്ചു.
പവർഗ്രിഡ് എക്സിക്യൂട്ടിവ് ഡയറ്കടർ എസ്. രവി. അഴിമതിക്കെതിരെ സന്ധിയില്ലാ സമരം നടത്തേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് സംസാരിച്ചു.
ചെയർമാനും മാനേജിങ് ഡയറ്കടറുമായ കെ. ശ്രീകാന്ത് വിഡിയോ കോൺഫറൻസിലൂടെ ജീവനക്കാർക്ക് അഴിമതി വിരുദ്ധ പ്രപതിജ്ഞ ചൊല്ലിക്കൊടുത്തു കൊണ്ടാണ് വിജിലൻസ് ബോധവൽക്കരണ വാരാചരണത്തിനു തുടക്കം കുറിച്ചത്.
വിവിധ പരിപാടികൾ വിജിലൻസ് ബോധവൽക്കരണ വാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെട്ടു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.