ബെംഗളൂരു: ഉഡുപ്പി ,ദക്ഷിണ കന്നഡ ജില്ലകളിൽ രണ്ടു ദിവസമായി തുടരുന്ന കനത്തമഴയിൽ വ്യാപക നാശനഷ്ടങ്ങൾ. മരങ്ങൾ വീണും, വെള്ളം കയറിയും വീടുകളും, വാഹനങ്ങളും ഉപയോഗയോഗ്യമല്ലാതായി.
ഒറ്റപ്പെട്ടുപോയവരെ ദേശീയ ദുരന്തനിവാരണ സേന ദുരിതാശ്വാസ ക്യാമ്പുകളിലേക്ക്
എത്തിച്ചു കൊണ്ടിരിക്കുന്നു. നാവിക സേനയുടെ ഹെലികോപ്റ്ററുകളും രംഗത്തുണ്ട്.
അഭ്യന്തരമന്ത്രി ബസവരാജ് ബൊമ്മെ ഉഡുപ്പി ജില്ലയിലേക്ക് 250 പേരടങ്ങുന്ന രക്ഷാപ്രവർത്തക സംഘത്തെ അയക്കുമെന്ന് അറിയിച്ചിട്ടുണ്ട്. 1077 എന്ന ഹെൽപ് ലൈൻ നമ്പറിൽ അടിയന്തരഘട്ടങ്ങളിൽ ബന്ധപ്പെടാവുന്നതാണ്.
Karnataka: Portion of a road collapsed in Neermarga in Mangaluru today due to heavy rainfall in the region. The road connects Kelarai to Bithupade. pic.twitter.com/YNZeDm6cRe
— ANI (@ANI) September 20, 2020
വെള്ളം കയറിയതിനെത്തുടർന്ന് ഉഡുപ്പി, മംഗളൂരു ദേശീയ പാതയിൽ പലയിടങ്ങളിലും ഗതാഗതം തടസ്സപ്പെട്ടിരിക്കുകയാണ്. വിമാനത്താവള പരിസരത്തുള്ള അഡ്യപാടി റോഡ്, മണിപ്പാൽ ഹൈവേ എന്നിവിടങ്ങൾ സഞ്ചാരയോഗ്യമല്ലാത്ത നിലയിലാണ്. കേരളത്തിൽനിന്നും ബിത്തുപടയിലേക്ക് വരുന്ന റോഡും പൂർണമായും തകർന്നു.
#WATCH Karnataka: Heavy rain triggers waterlogging in several areas of Udupi, earlier today. pic.twitter.com/UyXxOVFs5A
— ANI (@ANI) September 20, 2020
ഉഡുപ്പിയിലെ ഗുണ്ഡിബൈലു, കിണി മൽകി, ബ്രഹ്മ വാര, കർക്കല, ഹെർമുണ്ട തുടങ്ങിയ പ്രദേശങ്ങളിലാണ് മഴ ഏറ്റവും കൂടുതൽ ബാധിച്ചിരിക്കുന്നത്. ഉഡുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തിലെ പാർക്കിംഗ് കേന്ദ്രം പൂർണ്ണമായും വെള്ളത്തിനടിയിലാണ്.
ദക്ഷിണ കന്നഡയിലെ കുലൂരിൽ സ്കൂൾ മതിലിടിഞ്ഞുണ്ടായ അപകടത്തിൽ കുലൂർ സ്വദേശിയായ യുവാവ് ഉമേഷ് (38) മരണപ്പെട്ടു. വിട്ടാലിൽ മണ്ണിടിഞ്ഞതിനെത്തുടർന്ന് തകർന്ന വീടിനുള്ളിൽ അകപ്പെട്ട ആറു പേരെ രക്ഷപ്പെടുത്തി. പരുക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ നാട്ടുകാർ മണ്ണുമാറ്റി രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു.
ഉഡുപ്പി മാൽപെയിൽ മൂന്നു ബോട്ടുകൾ മറിഞ്ഞു. മത്സ്യത്തൊഴിലാളികൾ നീന്തി രക്ഷപ്പെട്ടു. കടലിൽ മത്സ്യ ബന്ധനം നിരോധിച്ചു കൊണ്ട് അധികൃതർ ഉത്തരവിറക്കിയിട്ടുണ്ട്. സംസ്ഥാനത്തെ തീരദേശങ്ങളിലും വടക്കൻ കർണാടകയിലും ശക്തമായ മഴ രണ്ടു ദിവസം കൂടി തുടരുമെന്നാണ് കാലാവസ്ഥാ പ്രവചനം.
ഉഡുപ്പിയിലെ 77 ഗ്രാമങ്ങളിൽ മഴ കനത്ത ആഘാതമേൽപ്പിച്ചിരിക്കുകയാണ്. ഉദയവാര, നീട്ടൂർ പ്രദേശങ്ങളിൽ ഉള്ളവരാണ് ഏറ്റവും കൂടുതൽ ദുരിതത്തിലായിരിക്കുന്നത്. ഇതുവരെ 2800 പേരെ ക്യാമ്പുകളിൽ എത്തിക്കാനായിട്ടുണ്ട്.
#WATCH Karnataka: People and vehicles cross a flooded road in Chikmagalur as Bhadra river overflows due to incessant rainfall in the region. pic.twitter.com/d0r4AxLaDc
— ANI (@ANI) September 20, 2020
ദേശീയ ദുരന്തനിവാരണ സേനയ്ക്കൊപ്പം സംസ്ഥാന ദുരന്തനിവാരണ സേനയും സജീവമായി രംഗത്തുണ്ട്.
തീരദേശ കർണാടകയിൽ 793 ശതമാനവും, മലനാട് മേഖലയിൽ 367 ശതമാനവും, ഉഡുപ്പി കോടി സ്റ്റേഷനിൽ 414 മില്ലിമീറ്ററും, ഉഡുപ്പി താലൂക്കിൽ 399 മില്ലിമീറ്ററും അധിക മഴയാണ് ലഭ്യമായിരിക്കുന്നതെന്ന് കർണാടക ദുരന്ത നിവാരണ കേന്ദ്രം അറിയിച്ചു.
മഴ തുടരും
ചിക്കമംഗളൂരു, ശിവമോഗ, ഹാസൻ, കുടക്, വടക്കൻ കർണാടകയിലെ റായ്ച്ചൂർ, വിജയപുര, കലബുറഗി, ബീദർ എന്നിവിടങ്ങളിലും വരും ദിവസങ്ങളിൽ മഴ തുടരും. ബെംഗളൂരുവിൽ രണ്ടു ദിവസം കൂടി മഴ തുടരുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.