കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തിൽ വിമാനം റൺവേയിൽനിന്ന് തെന്നിമാറി.
ദുബായിൽനിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസാണ് ലാൻഡിങ്ങിനിടെ തെന്നിമാറിയത്.
വിമാനത്തിൽനിന്ന് പുക ഉയരുന്നതായാണ് റിപ്പോർട്ട്.
ഫയർ ഫോഴ്സും സുരക്ഷാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി യാത്രക്കാരെ വിമാനത്തിൽനിന്ന് ഒഴിപ്പിക്കാൻ ശ്രമിക്കുന്നു.
പൈലറ്റ് ഉൾപ്പെടെ പതിനാല് മരിച്ചതായാണ് വിവരം. ദുബായിൽനിന്നുള്ളഎയർ ഇന്ത്യ എക്സ്പ്രസ് വിമാനം IX 1344 ആണ് അപകടത്തിൽപ്പെട്ടത്. 174 മുതിർന്ന യാത്രക്കാരും 10 കുട്ടികളും അഞ്ച് ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്.
100ൽ അധികം യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. സഹ പൈലറ്റിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്തിലെ ഇന്ധനം ചോരുന്നതായും റിപ്പോർട്ടുണ്ട്.
ഫയർ ഫോഴ്സും സുരക്ഷാ ഉദ്യോഗസ്ഥരും രക്ഷാപ്രവർത്തനം നടത്തുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.We are deeply saddened by the tragedy of Air India Express Flight No IX 1344 at Kozhikode.
MEA helplines are open 24×7:
📞 1800 118 797
📞 +91 11 23012113
📞+91 11 23014104
📞+91 11 23017905
Fax: +91 11 23018158
Email: [email protected]— Randhir Jaiswal (@MEAIndia) August 7, 2020