കോഴിക്കോട്: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനാപകടത്തിൽ ഇതുവരെ 14 മരണം സ്ഥിരീകരിച്ചു.
14 dead, 123 injured and 15 seriously injured in Kozhikode plane crash incident at Karipur Airport: Malappuram SP to ANI. #Kerala pic.twitter.com/QfFZxHDkVx
— ANI (@ANI) August 7, 2020
7 പുരുഷൻമാരും 6 സ്ത്രീകളും ഒരു കുട്ടിയതാണ് മരിച്ചത് എന്നാണ് വിവരം.
വിമാനത്തിലെ ക്യാപ്‌റ്റൻ മരിച്ചവരിൽ ഉൾപ്പെടുന്നു.
കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ച് 5 പേർ മരിച്ചു, ബേബി മെമ്മോറിയൽ ആശുപത്രിയിൽ 2 പേർ മരിച്ചു, മിംമ്സ് ആശുപത്രിയിൽ 3 പേർ മരിച്ചു.
125 പേർക്ക് പരിക്കേറ്റു 15 പേരുടെ ആരോഗ്യ നില ഗുരുതരമാണ്.
We are deeply saddened by the tragedy of Air India Express Flight No IX 1344 at Kozhikode.
MEA helplines are open 24×7:
? 1800 118 797
? +91 11 23012113
?+91 11 23014104
?+91 11 23017905
Fax: +91 11 23018158
Email: [email protected]— Anurag Srivastava (@MEAIndia) August 7, 2020
റണ്‍വേയില്‍ നിന്ന് തെന്നിമാറി 30 അടിയോളം താഴ്ചയിലേക്ക് വീണ വിമാനം രണ്ടായി പിളര്‍ന്നു.
ദുബൈയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് 1344 നമ്പർ വിമാനമാണ് അപകടത്തില്‍പെട്ടത്.
167 യാത്രക്കാരും നാല് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്.
Deeply distressed to hear about the tragic plane crash of Air India Express flight at Kozhikode, Kerala. Spoke to @KeralaGovernor Shri Arif Mohammed Khan and inquired about the situation. Thoughts and prayers with affected passengers, crew members and their families.
— Narendra Modi (@PMOIndiaArmy) August 7, 2020
ടേബിള്‍ ടോപ് റണ്‍വേയാണ് കരിപ്പൂരിലേത്. മംഗലാപുരത്ത് മുന്‍പ് നടന്ന വിമാന അപകടത്തിന് തുല്യമായ അപകടമാണ് സംഭവിച്ചത്.
കനത്ത മഴയുണ്ടായിരുന്നു. റണ്‍വേയില്‍ മുന്നോട്ട് കയറിയാണ് വിമാനം ഇറങ്ങിയതെന്നാണ് പ്രാഥമിക വിവരം.
രാത്രി 7.50 ഓടെയാണ് അപകടം സംഭവിച്ചത്. പരിക്കേറ്റവരെ രക്ഷിക്കാന്‍ നാട്ടുകാരും ഫയര്‍ ഫോഴ്സും തീവ്ര ശ്രമം തുടരുകയാണ്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.