ബെംഗളൂരു: നഗരത്തിൽ മാത്രം 1267 അപ്പാർട്മെന്റ് കോംപ്ലക്സുകളിൽ കണ്ടെയ്ൻമെന്റ് സോണുകൾ. നിലവിൽ കോവിഡ് പോസിറ്റീവ് ആയവരുള്ള നഗരത്തിലെ ഒരു വീടോ ഫ്ലാറ്റോ തെരുവോ കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുന്നതാണ് രീതി.
ഗേറ്റഡ് കമ്യൂണിറ്റികൾക്കുള്ളിൽ ഉള്ളിൽ പോലും സ്വൈരജീവിതത്തിന് അവസരമില്ലെന്ന അവസ്ഥ തിരിച്ചറിഞ്ഞതോടെ പലരും കുടുംബമായി സ്വദേശങ്ങളിലേക്ക് മടങ്ങുന്നു.
നിലവിൽ കോവിഡ് പോസിറ്റീവായാൽ അതതു ഫ്ലാറ്റിനു പുറമേ തൊട്ടുമുകളിലും താഴെയുമുള്ള ഫ്ലോറുകളിൽ കൂടി നിയന്ത്രണം ഏർപ്പെടുത്തി അടച്ചുപൂട്ടുന്ന സാഹചര്യവുമുണ്ട്. ഒരു ഫ്ലാറ്റ് കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിക്കുന്നതോടെ ഇതുൾപ്പെടുന്ന അപ്പാർട്മെന്റ് കോംപ്ലക്സ് ഒന്നാകെ ആശങ്കയിലാഴ്ത്തുന്നതാണ് നിലവിലെ സാഹചര്യം.
നഗരത്തിൽ രോഗബാധിതർ 50,000 കടന്നു. മരണവും കൂടുന്നു. തുടർച്ചയായി പുതിയരോഗികൾ 2000 കടക്കുന്നത് ആശങ്കയ്ക്കിടയാക്കുന്നുണ്ട്. 1118 പേർ പുതുതായി രോഗമുക്തി നേടി. രോഗമുക്തി നേടുന്നവരുടെ എണ്ണം കൂടുന്നത് ആശ്വാസമേകുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.