ബെംഗളൂരു: നഗരത്തിൽ കോവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചത് കാരണം സീൽ ഡൗൺ ചെയ്ത വാർഡ് ആണ് പാദരായണ പുര.
ഇവിടെ ലോക്ഡൗൺ നിയമങ്ങൾ ലംഘിച്ച് കോവിഡ്-19 ഭേദമായി വീട്ടിൽ തിരിച്ചെത്തിയ കൗൺസിലർക്ക് സ്വീകരണം നൽകിയ സംഭവത്തിൽ കൗൺസിലറെ പോലീസ് അറസ്റ്റ് ചെയ്തു.
പദരായണപുര കൗൺസിലറും ജെ.ഡി.എസ്. നേതാവുമായ ഇമ്രാൻ പാഷയേയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഞായറാഴ്ചയാണ് കോവിഡ് മുക്തനായി വിക്ടോറിയ ആശുപത്രിയിൽനിന്ന് കൗൺസിലർ സ്വവസതിയിൽ എത്തിയത്.
വീട്ടിലെത്തുന്നതിനുമുന്നോടിയായി കിടിലൻ സ്വീകരണമാണ് അനുയായികൾ ഒരുക്കിയത്. കൗൺസിലർ സഞ്ചരിച്ച കാറിന് മുന്നിൽ ഇരുചക്രവാഹനങ്ങളുടെ ഘോഷയാത്ര നടത്തിയും പടക്കം പൊട്ടിച്ചുമാണ് 150-ഓളം അനുയായികൾ കൗൺസിലറെ സ്വീകരിച്ചത്.
ഇതോടെ മൈസൂരു റോഡിൽ ഗതാഗതക്കുരുക്കും രൂപപ്പെട്ടു.
കോവിഡ് സ്ഥിരീകരിച്ച് വിക്ടോറിയ ആശുപത്രിലേക്ക് കൊണ്ടുപോകുമ്പോഴും അനുയായികൾ സമാനമായ യാത്രയയപ്പാണ് നൽകിയത്.
സ്ത്രീകളും കുട്ടികളും ഉൾപ്പെടെ പങ്കെടുത്ത യാത്രയയപ്പ് ചടങ്ങിൽ മുതിർന്ന സ്ത്രീയുടെ കാൽതൊട്ട് വന്ദിച്ചതിനുശേഷമാണ് കൗൺസിലർ ആംബുലൻസിൽ കയറിയത്.
കേവിഡ് സ്ഥിരീകരിച്ചിട്ടും ഏറെനേരം ആരോഗ്യവകുപ്പ് അധികൃതരെ വട്ടം ചുറ്റിച്ചതിനുശേഷമാണ് ഇയാൾ ആംബലുൻസിൽ കയറാൻ തയ്യാറായത്. ഈ സംഭവത്തിൽ കൗൺസിലർക്കെതിരേ മറ്റൊരു കേസുമുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.