മദ്യവിൽപ്പന ആരംഭിച്ചതിന് ശേഷം ഇതുവരെ 7 മരണം;നിരവധി കേസുകൾ;മദ്യ വിൽപ്പനക്ക് എതിരെ ഭരണ പക്ഷം തന്നെ രംഗത്ത്.

ബെംഗളൂരു : കോവിഡ് ലോക്ക് ഡൗൺ കാരണം നിർത്തിവച്ച മദ്യ വിതരണം പുന:രാരംഭിച്ചിട്ട് 6 ദിവസം കഴിയുന്നു, മദ്യലഹരിയിലുണ്ടായ കൊലപാതകങ്ങളും അപകട മരണങ്ങളും ഉൾപ്പെടെ ജീവൻ നഷ്ടപ്പെട്ടത് ഇതുവരെ 7 പേർക്ക്.

കഴിഞ്ഞ 4 ദിവസത്തിൽ മാത്രം മദ്യപാനവുമായി ബന്ധപ്പെട്ട് റെജിസ്റ്റർ ചെയ്തത് 33 കേസുകളാണ്.

ആവലഹള്ളി ,കാമാക്ഷിപ്പാളയ, ഉപ്പാർപേട്ട് സ്റ്റേഷനുകളിലാണ് കൂടുതൽ കേസുകൾ റെജിസ്റ്റർ ചെയ്തത്.

  കെ.എസ്.ആർ. ബെംഗളൂരു യാർഡ് നവീകരണം: ട്രെയിനുകൾ വഴിതിരിച്ചുവിടും; വിശദാംശങ്ങൾ

അതേ സമയം മദ്യവിൽപ്പനക്കെതിരെ മന്ത്രിയും ബി.ജെ.പി.നേതാക്കളും മുന്നോട്ട് വന്നു.

വരുമാനം മാത്രം ലക്ഷ്യമിട്ട് മദ്യ വിൽപനശാലകൾ തുറന്നതിൽ ഒരു യുക്തിയുമില്ലെന്ന് സാംസ്കാരിക മന്ത്രി സി.ടി.രവി പറഞ്ഞു.

ലോക്ക് ഡൗൺ സമയത്ത് മദ്യശാലകൾ പൂട്ടിയത് കുടുംബങ്ങളിൽ സന്തോഷം നില നിർത്താനും അക്രമ സംഭവങ്ങൾ കുറയാനും കാരണമായി.

ധാർവാഡിൽ നിന്നുള്ള ബി.ജെ.പി എം.എൽ.എ അരവിന്ദ് ബെല്ലാഡും മദ്യവിൽപ്പന പുനരാരംഭിച്ചതിനെതിരെ മുന്നോട്ട് വന്നിട്ടുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നഗരത്തിലെ ഇലക്ട്രിക് റിക്ഷകളിൽ അജ്ഞാത തകരാറുകൾ; ചൈനീസ് ആപ്പുകൾ വഴിയുള്ള ഹാക്കിംഗ് ആണെന്ന് സംശയം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
[masterslider id="10"]

Related posts