ബെംഗളൂരു: എന്നും നമ്മുടെ ഭരണ വര്‍ഗങ്ങള്‍ക്ക് ബെംഗളൂരു മലയാളികളോടെ പ്രത്യേകിച്ച് ഒരു മമത ഒന്നും പണ്ട് മുതലേ ഇല്ല അത് കേരളത്തിലെ ഭരിക്കുന്നവരയാലും പ്രതിപക്ഷമായാലും കേന്ദ്രമായാലും റെയില്‍വേ ആയാലും ഇവിടെ കുറച്ചു കാലം ജീവിച്ച എല്ലാവര്ക്കും അറിയാവുന്ന കാര്യമാണ് ഇത്.
നാട്ടിലേക്കു വലിയ തിരക്കുള്ള ദിവസങ്ങളില്‍ പോലും ഒരു സ്പെഷ്യല്‍ ട്രെയിന്‍ പോലും അനുവദിക്കാതെ നമ്മളെ റെയില്‍വേ “സഹായിക്കുന്നത്”മറ്റൊരു അദൃശ്യ ശക്തിക്ക് വേണ്ടിയാണു എന്ന് നമുക്ക് എല്ലാവര്ക്കും അറിയുന്ന സത്യമാണ്.
പറഞ്ഞു വരുന്നത് ഈ നഗരത്തില്‍ കുടുങ്ങിക്കിടക്കുന്ന മലയാളികളെ കുറിച്ചാണ് അവര്‍ ആശുപത്രി ആവശ്യത്തിനു വന്നതാവാം,അവര്‍ വിനോദ സഞ്ചാര ആവശ്യത്തിനു ഏതാനും ദിവസത്തേക്ക് വന്നതാകാം,വിദ്യാഭ്യാസം കഴിഞ്ഞു നാട്ടില്‍ പോകാന്‍ നിന്നവര്‍ ആയിരിക്കാം,അങ്ങനെ നിരവധി കാരണങ്ങളാല്‍ ഇവിടെ എത്തി കുടുങ്ങി പോയവര്‍ നിരവധി ആണ്.
എന്നാല്‍ ഇവര്‍ എങ്ങിനെ നാട്ടിലെത്തും എന്നാ കാര്യത്തില്‍ വ്യക്തത നിലവില്‍ വരേണ്ടത് ഉണ്ട്,സ്വന്തമായി വാഹനം ഉള്ളവര്‍ക്ക് നോര്‍ക്കയിലും തുടര്‍ന്ന് ജാഗ്രത വെബ് സൈറ്റില്‍ നിന്നും പാസ് എടുക്കാന്‍ കഴിയുന്നുണ്ട്.
സ്വന്തമായി വാഹനം ഇല്ലാത്തവര്‍ എന്നാല്‍ ടാക്സിയുടെ തുക കയ്യില്‍ നിന്ന് കൊടുക്കാന്‍ കഴിയുന്നവര്‍ക്ക് അതില്‍ പോകാം എന്നാല്‍ ടാക്സി വാഹനങ്ങള്‍ നാട്ടിലേക്കു വരാന്‍ തയ്യാറാകുന്നില്ല ..അതിനു എന്ത് ചെയ്യും?
തീര്‍ന്നില്ല അടിസ്ഥാന വര്‍ഗം,സ്വന്തമായി വാഹനമില്ല അവര്‍ യാത്ര ചെയ്തത് ബസിലോ തീവണ്ടിയിലോ ആയിരുന്നു..ഇവരെ തിരിച്ചെത്തിക്കാന്‍ ഉള്ള കടമ സര്‍ക്കാരുകള്‍ക്കില്ലേ ?
നോര്‍ക്ക വഴി റെജിസ്റ്റെര്‍ ചെയ്തതോടെ എത്ര പേര്‍ യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നൂ എന്ന കണക്കു കിട്ടിക്കഴിഞ്ഞു ഇനി കേരള സര്‍ക്കാരിന് സ്വന്തം കെ.എസ്.ആര്‍.ടി.സി.യെ അയച്ചു കൂടെ,കര്‍ണാടകയോട് അവരുടെ ആര്‍.ടി.സി.യില്‍ മലയാളികളെ നാട്ടിലെത്തിക്കാന്‍ ആവശ്യപ്പെട്ടുകൂടെ,കേന്ദ്രത്തോട് അല്ലെങ്കില്‍ റെയില്‍വേയോട് സ്പെഷ്യല്‍ ട്രെയിനുകള്‍ അനുവദിക്കാന്‍ അവശ്യപ്പെട്ടിട്ടുണ്ടാകുമോ ?
ടിക്കറ്റ് ചാര്‍ജ് എത്രയായാലും ഇവിടെ കുടുങ്ങിയവര്‍ നല്‍കാന്‍ തയ്യാറാകും ,ഇനി അതിനു കാശില്ലെങ്കില്‍ കഴിഞ്ഞ ഒന്നര മാസമായി സ്വജീവന്‍ പണയപ്പെടുത്തി സാമൂഹിക -സന്നദ്ധ സേവനം നടത്തുന്ന നിരവധി മലയാളി സംഘടകള്‍ ഇവിടെയുണ്ട് അവര്‍ ഏതു വിധേനയും മലയാളികളെ സഹായിക്കും.
ഇവിടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും അധികാരികളുമാണ് ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത്,നമുക്ക് അതിനായി കാത്തിരിക്കാം…
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.