ബെംഗളൂരു : കോവിഡ് ബാധിച്ചു മരിച്ച ആളുടെ മൃതദേഹം മണിക്കൂറുകള്‍ റോഡ് സൈഡില്‍ കിടന്നതായി ആരോപണം.
ഇന്നലെ ഉച്ചയോടെ ഹനുമന്ത നഗറില്‍ ആണ് സംഭവം,വ്യാഴാഴ്ച സ്രവം പരിശോധനക്ക് നല്കിയ മധ്യവയസ്ക്കന് വെള്ളിയാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.
Video: Covid patient dies on road waiting for ambulance in Bengaluru #Covid19 #CautionYesPanicNo pic.twitter.com/dAw0IA99Je
— TOI Bengaluru (@TOIBengaluru) July 4, 2020
ആശുപത്രിയിലേക്ക് പോകാന്‍ ആംബുലന്‍സ് വീടിന് മുന്നില്‍ വരുന്നത് ഒഴിവാക്കാന്‍ മെയിന്‍ റോഡിലേക്ക് നടക്കുകയായിരുന്നു അദേഹം,നടക്കുന്ന വഴിയില്‍ ഹൃദയാഘാതം മൂലം കുഴഞ്ഞു വീണ് മരണമടയുകയിരുന്നു എന്നാണ് പ്രാഥമിക നിഗമനം.
എന്നാല്‍ ഇദ്ദേഹത്തിന്റെ മൃതദേഹം കുറെ സമയം റോഡില്‍ തന്നെ കിടന്നതായി പരിസര വാസികളും ആരോപിക്കുന്നു ചില കന്നഡ ചാനലുകളും ഇത് സ്ഥിരീകരിക്കുന്ന വീഡിയോകള്‍ പുറത്ത് വിട്ടിരുന്നു.
കുറച്ചു കൂടി സമയം മുന്‍പ് ആംബുലന്‍സ് അയക്കാന്‍ കഴിഞ്ഞിരുന്നെകില്‍ ഇങ്ങനെ ഒരു സാഹചര്യം ഒഴിവാക്കാന്‍ കഴിയുമായിരുന്നു,ഈ വിഷയത്തില്‍ അന്വേഷണം നടത്തും എന്നും ബി.ബി.എം.പി.കമ്മിഷണര്‍ ബി.എച്.അനില്‍ കുമാര്‍ അറിയിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.