കേരള ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കാസർകോട് അതിർത്തി കടുത്ത നിയന്ത്രണങ്ങളോടെ തുറക്കാൻ സാദ്ധ്യത.

ബെംഗളൂരു : കേരള ഹൈക്കോടതി നിർദ്ദേശത്തെ തുടർന്ന് കാസർകോട്
അതിർത്തി റോഡ് തുറക്കാൻ തയ്യാറായതായി സ്ഥിരീകരിക്കാത്ത വാർത്തകൾ.

എന്നാൽ ഈ തീരുമാനം ചില നിബന്ധനകൾക്ക് വിധേയമായി മാത്രം ആയിരിക്കും.

രോഗികളുടെ ചികിത്സക്കായി ഡോക്ടറുടെ അനുമതിയോടെ ഉള്ള യാത്ര മാത്രമാണ് അനുവദിക്കുകയുള്ളൂ .

കേരളത്തിൽ ഉള്ളവർക്ക് തലപ്പാടി വഴി മംഗളൂരു ഉള്ള ആശുപത്രികളിലേക്ക് പോകാം. ഇതിലേക്കായി അതിർത്തിയിലെ പോലീസ് സന്നിധ്യവും കർണാടക വർധിപ്പിച്ചു.

സഞ്ചാര സ്വാതന്ത്ര്യം ഉറപ്പ് വരുത്തണം എന്ന് ഇന്നലെ കേരള ഹൈക്കോടതി ഉത്തരവ് ഇട്ടിരുന്നു.

  ബൈക്ക് വാഹനാപകടം: ബെംഗളൂരുവിലേക്ക് വരികയായിരുന്ന മലയാളി നഴ്സിങ് വിദ്യാർത്ഥികൾ മരിച്ചു

കേന്ദ്ര സർക്കാറുമായും ഈ വിഷയത്തിൽ പല വട്ടം കേരളം സംഭാഷണം നടത്തിയിരുന്നു.

രോഗം പകർന്നു പിടിക്കാതിരിക്കാൻ രൂക്ഷമായ രോഗബാധ ഉണ്ടായ കാസർകോടിനെ മറ്റു സ്ഥലങ്ങളിൽ നിന്ന് വേർതിരിക്കുകയാണ് നല്ലത് എന്നായിരുന്നു ഇത് വരെ കർണാടക സ്വീകരിച്ചിരുന്ന നിലപാട്.

എന്നാൽ അതിർത്തി അടക്കുന്നത് പൗരന്മാരുടെ സഞ്ചാര സ്വാതന്ത്ര്യത്തിനു എതിര് അണെന്നും പല രോഗികളും ചികിത്സ കിട്ടാതെ മരിക്കുന്ന സാഹചര്യത്തിൽ അതിർത്തി തുറക്കണം എന്നതാണ് കേരളത്തിൻ്റെ നിലപാട്.

  ഐടി ജീവനക്കാർക്ക് സന്തോഷവാർത്ത; വിപ്രോ ഗേറ്റിൽ നിന്നും ടിൻ ഫാക്ടറിയിലേക്ക് 6 പുതിയ ബസ് സർവീസുകൾ ആരംഭിച്ചു

മാത്രമല്ല കേരളത്തിലെ കാസർകോട് ജില്ലയിൽ നിന്നുള്ള രോഗികൾ കൂടുതലായും കർണാടകയിലുള്ള മംഗളൂരുവിനെയാണ് ചികിൽസാ ആവശ്യങ്ങൾക്ക് ആശ്രയിക്കുന്നത്.

അതേ സമയം കേരള ഹൈക്കോടതി നിർദ്ദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനും കർണാടക ശ്രമം തുടരുന്നതായ വാർത്തകളും പുറത്തു വരുന്നുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പോകരുത്, ബോംബുണ്ട്! ബെംഗളൂരു വിമാനത്താവളത്തിൽ ഇൻഡിഗോ വിമാനത്തിൽ ബോംബ് ഭീഷണി
[masterslider id="10"]

Related posts