ബെംഗളുരു : കൊറോണ രീതിക്ക് പിന്നാലെ നഗരത്തിൽ ജലത്തിലൂടെ പകരുന്ന സാംക്രമിക രോഗമായ കോളറ പടർന്ന് പിടിക്കുന്നു.
നഗരത്തിൽ കോളറ വ്യാപിക്കുന്നതു ശുദ്ധജല വിതരണ ശ്യംഖലയിൽ മലിനജലം കൂടിക്കലർന്നിട്ടെന്നു
സംശയം.
സർജാപുര, മഹാദേവപുര, ബൊമ്മനഹള്ളി, ബാഗളൂർ ലേ ഔട്ട്, കോറമംഗല, എച്ച്എസ് ആർ ലേ ഔട്ട്, കസവനഹള്ളി തുടങ്ങിയ സ്ഥലങ്ങളിലേ
ക്കു പൈപ്പ് വഴിയുള്ള ശുദ്ധജ
ല വിതരണം നിർത്തിവയ്ക്കാൻ
ബിബിഎംപി നിർദേശം നൽകി.
കോളറയുടെ ഉറവിടം കണ്ടിത്തും വരെ ഈ മേഖലകളിൽ ടാങ്കർ ജലം എത്തിക്കാനാണ് ബിഡബ്ലുഎസ്എബിക്കു (ബെംഗളുരു വാട്ടർ സപ്പെ ആൻഡ് സിവറിജ് ബോർഡ്) നിർദേശം നൽകിയിരിക്കുന്നത്.
ഈ മേഖലകളിൽ നിന്നുള്ള7 കോളറ രോഗബാധിതരെ അംബേദ്കർ മെഡിക്കൽ കോളജ്,സെന്റ് ജോൺസ്, ബാപ്റ്റിസു്,മണിപ്പാൽ ആശുപത്രികൾ സ്ഥിരീകരിച്ചിട്ടുണ്ട്.
ഒരാഴ്ചയ്ക്കുള്ളിൽ 80 പേരാണ് വയറിളക്കവും വയറുവേദനയും ബാധിച്ച്
നഗരത്തിലെ വിവിധ ആശുപത്രികളിൽ ചികിത്സ തേടിയതെന്ന്നാഷനൽ വെക്ടർ ബോൺ ഡിസീസ് കൺട്രോൾ പ്രാഗ്രാം നോഡൽ ഓഫിസർ ഡോ.ബി.ജി പ്രകാശ് പറഞ്ഞു.
വിവിധ സ്ഥലങ്ങളിലെ ജല സാമ്പിളുകൾ പരിശോധനക്ക് അയച്ചിട്ടുണ്ട്.
പുറത്തു നിന്ന് ഭക്ഷണവും വെള്ളവു കഴിക്കുമ്പോൾ അത് ശുദ്ധമാണ് എന്ന് ഉറപ്പ് വരുത്തണം.
വെള്ളത്തിൻ്റെ പൈപ്പിലേക്ക് മാലിന്യം കലരുന്നുണ്ടോ എന്ന് ബി.ഡബ്ല്യു.എസ്.എസ്.ബി പരിശോധിക്കുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.