3 വയസ്സുകാരിയെ വീട്ടുമുറ്റത്തു നിന്ന് കടിച്ചെടുത്ത് പുള്ളിപ്പുലി ഓടിമറിഞ്ഞു;തിരച്ചിലിൽ കണ്ടെത്തിയത് തലയറ്റ് ചിന്നിച്ചിതറിയ മൃതശരീരം;നരഭോജിയെ വെടിവച്ച് കൊല്ലാൻ ഉത്തരവിട്ട് അധികാരികൾ.

 

ബെംഗളൂരു : തുമക്കുരു ബൈച്ചേനഹളളിയിൽ ശനിയാഴ്ച മൂന്നുവയസ്സുകാരി ചന്ദനയെ പുള്ളി പുലി കടിച്ചുകൊന്നു .

രാത്രി എട്ടുമണിയോടെയാണ് സംഭവം.

രക്ഷിതാക്കൾ ആയ ശ്രീനിവാസയും ശിൽപയും ബെംഗളൂരുവിൽ ആയതിനാൽ അമ്മൂമ്മയും ഗ്രാമ പഞ്ചായത്ത് അംഗവുമായ ഗംഗ ചിക്കനമ്മയ്ക്കൊപ്പം ആയിരുന്നു ചന്ദന.

വീട്ടുമുറ്റത്തെ വളർത്തു നായയെ ആക്രമിക്കുന്നത് കണ്ടു അടുത്തേക്ക് പോയ ചന്ദനയെ പുള്ളിപ്പുലി കടിച്ചെടുത്തു മറയുകയായിരുന്നു.

  മൊബൈൽ ഫോണിന് പകരം പാമ്പിനെ പോക്കറ്റിലിട്ടു; അതിഥി തൊഴിലാളിയുടെ 'കോബ്ര' സ്റ്റൈൽ അഭ്യാസത്തിന് മുന്നിൽ പോലീസും പകച്ചു!

പ്രദേശവാസികൾ നടത്തിയ തിരച്ചിലിൽ സമീപ പ്രദേശത്തു നിന്നും തലയറ്റ്  ചിന്നിിച്ചിതറിയ കുട്ടിയുടെ മൃതദേഹം കണ്ടെത്തി.

പ്രദേശത്ത് കഴിഞ്ഞ ആറു മാസത്തിനിടെ നാല് ജീവനാണ് പുലിയുടെ ആക്രമണത്തിൽ നഷ്ടപ്പെട്ടത്.

വനം മന്ത്രി ആനന്ദ് സിംഗും തുമക്കുരുവിൽ നിന്നുള്ള നിയമമന്ത്രി ജെ.സി.മധുസ്വാമിയും കുട്ടിയുടെ വീട് സന്ദർശിച്ചു.

നരഭോജിയായ പുലിയെ വെടിവച്ച് കൊല്ലാനുള്ള ഉത്തരവ് ഉടൻ തന്നെ പുറത്തിറങ്ങും എന്നവർ അറിയിച്ചു.

  കർണാടകയുടെ തടസ്സവാദങ്ങൾ തകർന്നു; മലബാറിലെ യാത്രക്കാർക്ക് ഇനി ആഘോഷരാവ്!" ബെംഗളൂരു-കോഴിക്കോട് ട്രെയിൻ നാളെ മുതൽ

കുട്ടിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ സഹായ ധനം പ്രഖ്യാപിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  എക്‌സ്പ്രസ് ട്രെയിനുകള്‍ക്കുൾപ്പടെ ബെലന്തൂരില്‍ സ്റ്റോപ്പ്; വിശദാംശങ്ങൾ
[masterslider id="10"]

Related posts

Click Here to Follow Us