വിജനമായ സ്ഥലങ്ങളിലെ എ.ടി.എമ്മുകളിൽ സ്കിമ്മറുകൾ സ്ഥാപിച്ച് പണം തട്ടുന്ന സംഘം പിടിയിൽ.

ബെംഗളൂരു : എടിഎമ്മിൽ സ്കിമ്മറുകൾ സ്ഥാപിച്ച് കാർഡിലെ രഹസ്യ വിവരങ്ങളും പാസ്വേഡും ചോർത്തി പണം തട്ടുന്ന 2 വിദേശികൾ പിടിയിൽ.

ബെംഗളൂരു നിവാസികളും ടാൻസാനിയൻ സ്വദേശികളുമായ അലക്സ് മെൻഡാഡ് (24),ജോർജ് ജീൻസ് (24) എന്നിവരെയാണ് രാമനഗര പൊലീസ് അറസ്റ്റ് ചെയ്തത്.

ബെംഗളൂരുവിൽ വിദ്യാർഥികളായ ഇരുവരും വിജനമായ എടിഎമ്മുകളിൽ സ്കിമ്മറുകളും ക്യാമറയും ഘടിപ്പിച്ചാണ് കാർഡിലെ വിവരങ്ങൾ ചോർത്തിയിരുന്നത്.

  ഇന്ദിര ഗ്യാരന്റി വ്യാജ ഗ്യാരന്റി; രാജീവ് ചന്ദ്രശേഖർ

ഇതുപയോഗിച്ച് വ്യാജ എടിഎം കാർഡ് നിർമിച്ച് പണം തട്ടുകയായിരുന്നു പതിവെന്നു പൊലീസ് പറഞ്ഞു.

എടിഎമ്മിലെയും സമീപത്തെയും സിസി ക്യാമറകൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നമ്മ മെട്രോയ്ക്കായി കർണാടക ചിലവിട്ടത് 31,534 കോടി; നഷ്ടം വന്നാൽ സംസ്ഥാനം നികത്തണമെന്ന് കൈമലർത്തി കേന്ദ്രം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us