ബെംഗളൂരു : ഇന്ത്യയുടെ ജനാധിപത്യവും ബഹുസ്വരതയും നിലനിർത്താനുള്ള പ്രതിരോധപ്രവർത്തങ്ങൾക്ക് ശക്തി പകരുക എന്ന ലക്ഷ്യത്തോടെ സിവിൽ ലിബർട്ടീസ് കളക്റ്റീവ് 2020 ഫെബ്രുവരി 15, ശനിയാഴ്ച്ച ‘ഹം ദേഖേങ്കെ: ജനാധിപത്യപരമായ വിയോജിപ്പിന്റെ സ്വരങ്ങൾ’ (Hum Dhekenge – Voices of Democratic Dissent) എന്ന പേരിൽ ഒരു പരിപാടി സംഘടിപ്പിക്കുന്നു. ഈ സമരങ്ങളിൽ സജീവ പങ്കാളിത്തം പുലർത്തുന്ന ആക്ടിവിസ്റ്റുകളും കലാകാരന്മാരും പങ്കെടുക്കുന്ന സംവാദങ്ങളും സാംസ്ക്കാരിക പരിപാടികളും ഇതിന്റെ ഭാഗമായി നടത്തും. ഇന്ത്യയിലെ ദളിത് മുന്നേറ്റങ്ങളുടെ പ്രധാനനേതാക്കളിൽ ഒരാളും സാമൂഹ്യ പ്രവർത്തകനുമായ ജിഗ്നേഷ് മേവാനി മുഖ്യ പ്രഭാഷണം നടത്തും.
സ്ഥലം: ഷിഹാബ് തങ്ങൾ സെന്റർ ഫോർ ഹ്യൂമാനിറ്റി, ബെംഗളൂരു (നിംഹാൻസിന് സമീപം.)
2 PM – സിനിമ – നൈറ്റ് ആന്റ് ഫോഗ് (ജർമ്മൻ, 1956)
3 PM – മ്യൂസിക്, തീയേറ്റർ (എംഡി പല്ലവി, ഷബരി റാവു, സച്ചിത് പുരാണിക്, ലക്ഷ്മി ചന്ദ്രശേഖർ, ചാണക്യ, നിഷാ അബ്ദുല്ല, ശിൽപ മുദ്‌ബി, ആദിത്യ കോട്ടകോത്ത, ലീനാസ് ബിച്ച , അമിത് സെൻഗുപ്ത – പ്രകാശ് ബാരെ)
5 PM – പ്രഭാഷണം (ജിഗ്നേഷ് മേവാനി)
6 PM – പാനൽ ചർച്ച. (ഡോ. സുരഭി, അഡ്വ അവ്‌നി, ശരീഖ്, ഭവ്യ)