മാലിന്യപ്ലാന്റ് ശുചീകരിക്കാനിറങ്ങിയ രണ്ടുതൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു; രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു

ബെംഗളൂരു : ബെംഗളൂരുവിലെ ബേക്കറി ശൃംഖലയുടെ നിർമാണയൂണിറ്റിലെ മാലിന്യപ്ലാന്റ് ശുചീകരിക്കാനിറങ്ങിയ രണ്ടുതൊഴിലാളികൾ ശ്വാസംമുട്ടി മരിച്ചു.

തുമകൂരു സ്വദേശി ലിംഗരാജു (26), അനന്തപുര സ്വദേശി നവീൻ (26) എന്നിവരാണ് മരിച്ചത്.

സംഭവത്തിൽ ശുചീകരണം ഏറ്റെടുത്ത കമ്പനിയായ ജെ.ആർ.ആർ. അക്വ പ്രൈവറ്റ് ലിമിറ്റഡിന്റെ ഉടമയെയും ജോലിയുടെ മേൽനോട്ടം വഹിച്ച ജീവനക്കാരനെയും ബെംഗളൂരു റൂറൽ പോലീസ് അറസ്റ്റുചെയ്തു.

  കര്‍ണാടക അതിര്‍ത്തി അടച്ചു

ആശ സ്വീറ്റ് സെന്ററിന്റെ സോംപുര വ്യവസായമേഖലയിൽ പ്രവർത്തിക്കുന്ന നിർമാണയൂണിറ്റിലാണ് അപകടമുണ്ടായത്.

ഇതിന്റെ ഉടമയുടെ പേരിൽ പോലീസ് കേസെടുത്തു. ശുചീകരണത്തൊഴിലാളികളെ ആൾത്തുളയിലും മാലിന്യപ്ലാന്റിലും ഇറക്കി ജോലിചെയ്യിക്കുന്നത് 2013-ൽ നിയമംവഴി നിരോധിച്ചതാണ്.

ജെ.ആർ.ആർ. അക്വ പ്രൈവറ്റ് ലിമിറ്റഡിന്റെ ജോലിക്കാരാണ് ലിംഗരാജുവും നവീനും.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വിവാഹിതയായ സ്ത്രീയോടൊപ്പം യുവാവ് ഒളിച്ചോടി; സ്ത്രീയുടെ ബന്ധുക്കൾ യുവാവിന്റെ വീട് തകർത്ത് വൻ കൊള്ള, ഗ്രാമത്തിൽ സംഘർഷാവസ്ഥ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts