മോഷ്ടാക്കളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ അപകടം; യുവാവിന് ദാരുണ അന്ത്യം

ബെംഗളൂരു: റെയിൽവേ ബാരിയറിൽ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എച്ച്എഎൽ ട്രാഫിക് സ്റ്റേഷന് കീഴിലുള്ള കാമധേനു ഹെൽത്ത് സെൻ്ററിന് സമീപം ഒക്ടോബർ 25ന് രാത്രിയാണ് സംഭവം.

ബൈക്ക് യാത്രികനായ രാമമൂർത്തി നഗർ സ്വദേശി രോഹൻ ജയകൃഷ്ണൻ (21) ആണ് മരിച്ചത്. രാത്രിയിൽ കവർച്ചക്കാരുടെ ആക്രമണത്തിൽ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെയാണ് അപകടമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

  ഞായറാഴ്ചകളിൽ ബെംഗളൂരുവിൽ ലിവിംഗ് റൂമുകൾ 'പാർലമെന്റാകും' ഭിന്ന അഭിപ്രായമുള്ള അപരിചിതർ ഒന്നിച്ചിരുന്ന് തർക്കിക്കുമ്പോൾ; പുതിയ കൂട്ടായ്മയുമായി യുവാക്കൾ

ഒക്‌ടോബർ 25ന് പുലർച്ചെ 3.30ഓടെ സേലം പാലത്തിലേക്ക് അമിതവേഗതയിൽ ബൈക്കിൽ പോവുകയായിരുന്ന രോഹൻ റോഡിൻ്റെ അറ്റത്തുള്ള ഇരുമ്പ് ഗ്രില്ലുകൾ ഉപയോഗിച്ച് നിർമിച്ചിട്ടുള്ള റെയിൽവേ ബാരിയറിൽ ഇടിക്കുകയായിരുന്നു.

ഇതേത്തുടർന്ന് രോഹൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം പൊലീസ് കേസെടുത്തു.

എന്നാൽ, രോഹൻ ബൈക്ക് അപകടത്തിൽപ്പെട്ട് നിമിഷങ്ങൾക്കകം ഇരുചക്രവാഹനത്തിൽ സ്ഥലത്തെത്തിയ മൂന്നുപേർ പെട്ടെന്ന് യു ടേൺ എടുത്ത് മടങ്ങുന്നത് സിസിടിവി ദൃശ്യങ്ങളിൽ പതിഞ്ഞിട്ടുണ്ട്.

  വാണിജ്യ എൽ.പി.ജി സിലിണ്ടർ വിലയിൽ വൻ കുറവ്: ഹോട്ടലുകൾക്കും വ്യവസായങ്ങൾക്കും ആശ്വാസം

മരിച്ചയാളുടെ കുടുംബാംഗങ്ങൾ സംഭവത്തിൽ സംശയം പ്രകടിപ്പിക്കുകയും പോലീസ് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹൈവേയിലെ 'മുട്ടാക്രമണം? കെഎസ്ആർടിസി ബസ് അപകടത്തിന് കാരണം മുട്ടയേറെന്ന് സംശയം; കർണാടക സർക്കാരിന് കത്തയച്ച് മന്ത്രി സിപി ജോൺ
[masterslider id="10"]

Related posts