ഓടുന്ന സ്കൂട്ടറിൽ ഇരുന്ന് പടക്കം പൊട്ടിച്ച യുവാക്കൾക്ക് പിഴയിട്ട് പോലീസ്

ബംഗളുരു : ഓടുന്ന സ്കൂട്ടറിൽ ഇരുന്ന് പടക്കം പൊട്ടിക്കുകയും മറ്റുള്ളവർക്ക് നേരെ എറിയുകയും ചെയ്ത രണ്ടുപേരെ ഹെന്നൂർ ട്രാഫിക് സ്റ്റേഷൻ പൊലീസ് അറസ്റ്റ് ചെയ്തു.

ഹെന്നൂരിന് സമീപം എച്ച്ബിആർ ലേഔട്ടിന് സമീപമാണ് ഹെൽമറ്റ് ധരിക്കാതെ സ്‌കൂട്ടർ ഓടിച്ച രണ്ട് പ്രതികൾ റോഡിൽ കണ്ടവർക്ക് നേരെ പടക്കം പൊട്ടിച്ച് ഇട്ടത്.

  ബെംഗളൂരുവിൽ പെയ്ത കനത്ത മഴയിൽ നശിച്ചത് 5,000-ത്തിലധികം പുസ്തകങ്ങൾ

യുവാക്കളുടെ അക്രമം മൊബൽ ക്യാമറയിൽ പകർത്തിയ ആളാണ് എക്‌സ് ആപ്പിലൂടെ പോലീസിനെ വിവരം അറിയിച്ചത്. ഉടൻതന്നെ രംഗത്തിറങ്ങിയ ഹെന്നൂർ ട്രാഫിക് പോലീസ് രണ്ട് പ്രതികളെയും കണ്ടെത്തി ഹെൽമറ്റ് ധരിക്കാതെ വാഹനമോടിക്കുക, പിൻവശത്ത് ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്യുക, ലൈസൻസില്ലാതെ വാഹനമോടിക്കുക, അപകടകരമായി ഇരുചക്രവാഹനം ഓടിക്കുക, ഗതാഗത തടസ്സമുണ്ടാക്കുക തുടങ്ങിയ കുറ്റങ്ങൾക്ക് കേസെടുത്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സാബു എം ജേക്കബിനെതിരെ വിമർശനവുമായി സോഹൻ സീനുലാല്‍
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  കർണാടകയിൽ കുടിവെള്ളക്ഷാമം രൂക്ഷം; ആയിരത്തിലേറെ കുഴൽക്കിണറുകൾ വറ്റിവരണ്ടു
[masterslider id="10"]

Related posts

Click Here to Follow Us