നീന്തുന്നതിനിടെ യുവതികളുടെ ഫോട്ടോയെടുത്തു; ചോദ്യം ചെയ്ത യുവാവിനെ തല്ലിക്കൊന്നു

ബെംഗളൂരു: നീന്തുന്നതിനിടെ കൂട്ടുകാരികളുടെ ഫോട്ടോയെടുക്കുകയായിരുന്ന നാട്ടുകാരായ യുവാക്കളെ ചോദ്യം ചെയ്തതിന് 21 കാരനായ വിദ്യാർത്ഥിയെ തല്ലിക്കൊന്നു.

പുനിത്ത് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. രാമനഗര താലൂക്കിലെ ചിക്കെനഹള്ളിയില്‍ ആണ് സംഭവം.

സംഭവത്തില്‍ പ്രതികളായ ചന്ദ്രു, നാഗേഷ്, മുരളി എന്നിവരെ ഹൊന്നാപൂർ ഗ്രാമത്തില്‍ നിന്ന് അറസ്റ്റ് ചെയ്ത് ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.

ബെംഗളൂരുവില്‍ നിന്നുള്ള പുനിത്തും മറ്റ് ആറ് സുഹൃത്തുക്കളും അവധിക്ക് ഫാം ഹൗസ് സന്ദർശിച്ചിരുന്നു.

  ഓക്സിജൻ്റെ കലവറകൾ കോൺക്രീറ്റ് കാടുകൾക്ക് വഴിമാറുമ്പോൾ; മൂന്ന് വർഷത്തിനിടെ ബെംഗളൂരുവിന് നഷ്ടമായത് 19,000 മരങ്ങൾ!

വിദ്യാർഥിനികള്‍ നീന്തുന്നതിനിടെ നാട്ടുകാരായ യുവാക്കള്‍ ഫോട്ടോയെടുക്കുന്നത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ പുനിത്ത് അവരെ എതിർത്തു.

പിന്നാലെ നാട്ടുകാരായ യുവാക്കള്‍ പുനിത്ത് അടക്കമുള്ളവരെ ആക്രമിക്കുകയായിരുന്നു.

വടിയും മറ്റും ഉപയോഗിച്ചാണ് യുവാക്കള്‍ പുനിത്തിനെ ആക്രമിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ പുനിതിനെ കെങ്കേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ചികില്‍സിച്ചെങ്കിലും തലയില്‍ ശക്തമായ അടിയേറ്റ് പുനിത്ത് മസ്തിഷ്ക മരണം സംഭവിക്കുകയായിരുന്നു.

  പരാതി പറയൽ നിർത്തി, പുലർച്ചെ 5.30-ന് അവർ തെരുവിലിറങ്ങി"; ബെംഗളൂരുവിലെ 'നാശം പിടിച്ച' 15 ഇടങ്ങൾ വൃത്തിയാക്കി പ്രദേശവാസികൾ

ഒക്‌ടോബർ 29 ന് അദ്ദേഹം മരണത്തിന് കീഴടങ്ങി.ഇന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പുനിത്തിൻ്റെ അവയവങ്ങള്‍ ദാനം ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രധാനമന്ത്രിയുടെ വീട്ടുപടിക്കൽ വൻ പ്രതിഷേധം രാഹുൽ ​ഗാന്ധിയോടൊപ്പം ഡി.കെ. ശിവകുമാറും തെരുവിൽ
[masterslider id="10"]

Related posts