ബെംഗളൂരു: രാജ്യത്തിന്റെ വിവര സാങ്കേതിക വ്യവസായത്തിന്റെ മാണെങ്കിലും പൊതുഗതാഗത സംവിധാനത്തിൽ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നതിൽ മറ്റ് പല നഗരത്തിന്റേയും പിന്നിൽ ആണ് നമ്മൾ.
നമ്മമെട്രോ സ്റ്റേഷനുകളും ബസ് സ്റ്റേഷനുകളും ബന്ധിപ്പിച്ച് കണ്ടക്ടറില്ലാ ഫീഡർ ബസ് സർവീസുകൾ തുടങ്ങാൻ ബെംഗളൂരു മെട്രോ ട്രാൻസ്പോർട്ട് കോർപ്പറേഷൻ (ബി.എം.ടി.സി.). 90 ഇലക്ട്രിക് ബസുകളാണ് സ്മാർട്ട് സിറ്റി പദ്ധതിയുടെ ഫണ്ടുപയോഗിച്ച് നിരത്തിലിറക്കുക.
കണ്ടക്ടറുടെ ആവശ്യമില്ലാത്ത ബസുകളിൽ സ്മാർട്ട് കാർഡ് ഉപയോഗിച്ചാണ് ടിക്കറ്റെടുക്കുന്നത്.
ഏതു സ്റ്റോപ്പിലേക്കും ഒരേ നിരക്കായിരിക്കും ഈടാക്കുക. സ്മാർട്ട് കാർഡ് ഉപയോഗിച്ച് സൈ്വപ്പ് ചെയ്ത് ടിക്കറ്റെടുക്കാൻ കഴിയുന്ന സംവിധാനമാണ് ഈ ബസുകളിൽ ഉപയോഗിക്കുക.
ദേശീയ കോമൺ മൊബിലിറ്റി കാർഡോ മെട്രോ സ്മാർട്ട് കാർഡോ ഇതിനായി ഉപയോഗിക്കാം.
മൈസൂരു റോഡ്, ബൈയപ്പനഹള്ളി, ബനശങ്കരി, ഇന്ദിരാനഗർ തുടങ്ങിയ മെട്രോ സ്റ്റേഷനുകളിലാണ് ആദ്യഘട്ടത്തിൽ ബസ് സർവീസ് തുടങ്ങുക.
30 മുതൽ 35 വരെ സീറ്റുകളുള്ള മിനി ഇലക്ട്രിക് ബസുകളാണ് സർവീസിന് ഉപയോഗിക്കുന്നത്.
പ്രധാനപ്പെട്ട ബസ് സ്റ്റേഷനുകളിലേക്കും സർവീസുകളുണ്ടാകും. യാത്രക്കാരുടെ അഭിപ്രായം പരിഗണിച്ചായിരിക്കും ഈ വിഭാഗത്തിൽ കൂടുതൽ സർവീസുകൾ ആരംഭിക്കുന്നത്.
കണ്ടക്ടറില്ലാതെയാണ് സർവീസ് എന്നതിനാൽ ബി.എം.ടി.സി.ക്ക് സാമ്പത്തികമായും ഇത്തരം സർവീസ് ലാഭകരമാണ്.
അഞ്ചുകോടി രൂപയാണ് സ്മാർട്ട് സിറ്റി ഫണ്ടനുസരിച്ച് പദ്ധതിക്കുവേണ്ടി മാറ്റിവെച്ചിരിക്കുന്നത്. ബാക്കി തുക ബി.എം.ടി.സി.തന്നെ കണ്ടെത്തും.
നിലവിൽ 154 ബസുകളാണ് മെട്രോ സ്റ്റേഷനുകളിലായി ഫീഡർ സർവീസുകൾ നടത്തുന്നത്.
നേരത്തേ ബി.എം.ടി.സി. നഗരത്തിൽ സമാനമായ പുഷ്പക് സീരീസ് ബസുകൾ ഇറക്കിയിരുന്നു.
എന്നാൽ ഡ്രൈവർതന്നെ ടിക്കറ്റും നൽകുന്നത് അപകടത്തിനിടയാക്കുന്നെന്ന് കണ്ടെത്തിയതിനെത്തുടർന്ന് ഈ ബസ് സർവീസുകൾ പിൻവലിച്ചു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.