ബെംഗളൂരു : പൗരത്വനിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള ഹര്‍ജികളില്‍ കേന്ദ്രത്തിന് മറുപടി നല്‍കാന്‍ സുപ്രീംകോടതി നാലാഴ്ചത്തെ സമയം അനുവദിച്ചു.
പൗരത്വ നിയമം സ്റ്റേ ചെയ്യുകയോ നിർത്തിവയ്ക്കാൻ ഉത്തരവിടുകയോ ചെയ്തില്ല. നാലാഴ്ചയ്ക്കകം ഹർജികളിൽ കേന്ദ്രം മറുപടി നൽകണമെന്ന് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്ഡെ അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
ആദ്യം എല്ലാ ഹർജികളിലും കേന്ദ്രത്തിന് കൈമാറണമെന്ന് ചീഫ് ജസ്റ്റിസ് നിർദേശിച്ചു. കേരളത്തിന്റെ ഹർജി ഇന്ന് പരിഗണിച്ചില്ല. അഭൂതപൂര്‍വ്വമായ തിരക്കാണ് ഹര്‍ജി പരിഗണിക്കുന്ന ഒന്നാം നമ്പര്‍ കോടതി മുറിക്കുള്ളിൽ അനുഭവപ്പെട്ടത്. വൻതിരക്ക് അനുഭവപ്പെട്ടതിൽ അറ്റോർണി ജനറലും കപിൽ സിബലും ആശങ്ക രേഖപ്പെടുത്തിയിരുന്നു.
ഹര്‍ജികളില്‍ കേന്ദ്രസര്‍ക്കാര്‍ ഇതുവരെ സത്യവാങ്മൂലം നല്‍കിയിയിരുന്നില്ല. കൂടുതല്‍ സമയം നേടാനുള്ള തന്ത്രമായി എതിര്‍ കക്ഷികള്‍ ഇതിനെ വിലയിരുത്തിയിരുന്നു.
പൗരത്വ ഭേദഗതി നിയമവും ഒപ്പം ജനസംഖ്യ റജിസ്റ്ററിനുള്ള നടപടികളും സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നല്‍കിയ അപേക്ഷകളും ഹര്‍ജികള്‍ക്കൊപ്പം എത്തിയിരുന്നു. പൗരത്വ നിയമം നടപ്പിലാക്കരുതെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്ന് കപില്‍ സിബല്‍ കോടതിയിൽ ആവശ്യപ്പെട്ടു. സിബലിന്റെ വാദത്തെ അറ്റോർണി ജനറൽ എതിർത്തു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.