ബെംഗളൂരു:ചിക്കബാനവാര റെയിൽവേ സ്റ്റേഷനിൽ നിർത്തിയിട്ടിരുന്ന തീവണ്ടിക്ക് തീപിടിച്ചു.
ബെംഗളൂരു- ബിക്കാനീർ തീവണ്ടിയുടെ ഒരു കോച്ചിലാണ് തീ കണ്ടെത്തിയത്. സംഭവത്തിൽ ആർക്കും പരിക്കില്ല.
രാവിലെ 10 മണിയോടെ ബോഗിയിൽനിന്നും പുകയുയരുന്നതുകണ്ട യാത്രികരാണ് റെയിൽവേ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയത്.
തുടർന്ന് പീനിയയിൽ നിന്നും സോളദേവനഹള്ളിയിൽ നിന്നുമുള്ള അഗ്നിരക്ഷാ സേനാംഗങ്ങൾ സ്ഥലത്തെത്തി തീയണച്ചു.
ബോഗിയിലെ പത്തോളം സീറ്റുകൾ കത്തിനശിച്ചിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Related posts
-
നമ്മ മെട്രോ സർവീസ് തടസ്സപ്പെട്ടു
ബെംഗളൂരു : മജെസ്റ്റിക് മെട്രോ സ്റ്റേഷനും ഇന്ദിരാനഗറിനും ഇടയിൽ ഞായറാഴ്ച രാവിലെ... -
ആഡംബര ജീവിതം നയിക്കാൻ വീട്ടുടമസ്ഥയെ കഴുത്തറുത്ത് കൊന്നു; വാടകയ്ക്ക് താമസിച്ചിരുന്ന യുവതി അറസ്റ്റിൽ
ബെംഗളൂരു: കടം വീട്ടാനും ആഡംബര ജീവിതം നയിക്കാനുമായി താമസിച്ചിരുന്ന വീടിൻ്റെ ഉടമയെ... -
ബംഗളൂരു ഉൾപ്പെടെ പലയിടത്തും കനത്ത മഴ;വിജയനഗറിൽ ഇടിമിന്നലേറ്റ് കന്നുകാലികൾ ചത്തു;
ബംഗളൂരു: കർണാടക സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ ഇന്നലെ കനത്ത മഴ പെയ്തു....