ബെംഗളൂരു : പകുതി വിലക്ക് ബംഗളൂരുവിലെ കണ്ണായ ഇടങ്ങളിൽ ഫ്ലാറ്റുകൾ വാഗ്ദാനംചെയ്ത് 375 കോടിയോളം രൂപ തട്ടിയെടുത്ത കേസിൽ ഡ്രീംസ് ജി.കെ. എം ഡിയും നടിയുമായ ദിഷ ചൗധരി പിടിയിൽ.
രണ്ടു വർഷത്തിലേറെയായി ഒളിവിലായിരുന്നു. ഇവർക്കെതിരെ 35 വാറൻറും 10 സമൻസും പുറപ്പെടുവിച്ചിരുന്നു.
മുഖ്യ പ്രതി സച്ചിൻ ചൗധരിയുടെ ആദ്യ ഭാര്യയായിരുന്ന ഇവർ മക്കൾക്കൊപ്പം മുംബൈയിലാണ് പേരുമാറ്റി ഒളിവിൽ കഴിഞ്ഞിരുന്നത്.
മലയാളികളുൾപ്പെടെ മൂവായിരത്തിലേറെ പേരാണ് തട്ടിപ്പിന് ഇരയായത് ഈ കേസിൽ സച്ചിന്റെ രണ്ടാം ഭാര്യ മൻദീപ് കൗൾ ഉൾപ്പെടെ 11 പേരാണ് പ്രതികൾ .
ഏഴ് വർഷം മുൻപ് ഡ്രീംസ് ജി കെ, ഡ്രീംസ് ഇൻഫ്ര ,ടി.ജി.എസ് പ്രോപ്പർട്ടീസ്, ഗൃഹ കല്യാൺ തുടങ്ങിയ പേരുകളിൽ കമ്പനികൾ രൂപീകരിച്ച മഹാരാഷ്ട്ര രത്നഗിരി സ്വദേശി സച്ചിൻ ആയിരിക്കും മറ്റുപ്രതികളും 2017 അറസ്റ്റിലായിരുന്നു.
എച്ച്എസ് ആർ ലേ ഔട്ട്, ഇലക്ട്രോണിക് സിറ്റി, സിൽക്ക് ബോർഡ് ,അനേക്കൽ എന്നിവിടങ്ങളിലെല്ലാം 15 ലക്ഷം രൂപ മുതൽ ഫ്ലാറ്റുകൾ വാഗ്ദാനം ചെയ്താണ് തട്ടിപ്പ് നടത്തിയിരുന്നത്.
മലയാളത്തിലെ പ്രധാന പത്രങ്ങളിലടക്കം മുഴുവൻ പേജ് പരസ്യം കൊടുത്തുകൊണ്ടായിരുന്നു ആളുകളെ പ്രൊജക്റ്റുകളിലേക്ക് ആകർഷിച്ചിരുന്നത്.
മലയാളികൾ ഉൾപ്പെടെയുള്ളവരിൽ നിന്ന് കോടിക്കണക്കിന് രൂപയാണ് പിരിച്ചെടുത്തത്.
മാർക്കറ്റിൽ 40 ലക്ഷം വിലയുള്ള ഫ്ലാറ്റ് നിങ്ങൾക്ക് 20 ലക്ഷത്തിന് ,ഈ രീതിയിൽ 40 പ്രൊജക്റ്റുകൾ ആണ് പ്രഖ്യാപിച്ചത് ഡ്രീംസ് ഇൻഫ്ര.
ടി.ജി.എസ് പ്രൊപ്പർട്ടീസ് പ്ലോട്ടുകൾ ആണ് കുറഞ്ഞ വിലക്ക് വിറ്റിരുന്നത്.തങ്ങൾക്ക് ലഭിച്ചത് എന്ന പേരിൽ നിരവധി അവാർഡുകളും ഇവരുടെ വെബ്സൈറ്റിൽ കൊടുത്തിരുന്നു എന്ന് മാത്രമല്ല, മൗത്ത് ഷട്ട് അടക്കം ഓൺലൈൻ റിവ്യൂ പോർട്ടലുകളിൽ പോസിറ്റീവ് റിവ്യൂ എഴുതി ചേർക്കാൻ ഇവർ ശമ്പളത്തിന് ആളുകളെ നിയമിച്ചിരുന്നു.
അതു കൊണ്ടു തന്നെ ഓൺലൈനിൽ എവിടെ നോക്കിയാലും ഈ കമ്പനിയെ കുറിച്ച് നല്ല അഭിപ്രായങ്ങൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. അതെല്ലാം ഇൻവെസ്റ്റ് ചെയ്യുന്നവരുടെ വിശ്വാസം കൂട്ടി.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.