സൗജന്യ മെഡിക്കൽ,ഫിസിയോ തെറാപ്പി ക്യാമ്പ്.

ബംഗളുരു: വ്യക്തിത്വ വികസനം സാമൂഹിക സേവനത്തിലൂടെ എന്ന ഗാന്ധിജിയുടെ വാക്യം വിഭാവനം ചെയ്തുകൊണ്ട്, വിദ്യാഭ്യാസ രംഗത്ത് സാമൂഹിക സേവനങ്ങൾ കൂടെ ഉൾകൊള്ളിക്കണമെന്ന ലക്ഷ്യത്തോടെ RGUHS BPT കോൺഗ്രസ് കമ്മിറ്റിക്ക് കീഴിലുള്ള ഹോപ്പ് റീഹാബ് ട്രസ്റ്റ് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

വരുന്ന ശനിയാഴ്ച(30-11-19) നിരവധി വിദഗ്ദ ഡോക്ടർമാരുടെയും ഫിസിയോതെറാപ്പിസ്റ്റുകളുടേയും വരത്തൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെയും സഹകരണത്തോടെയാണ് പരിപാടി.

  തേജസ്വി യാദവ് എൽഡിഎഫ് പ്രചാരണത്തിനായി കേരളത്തിലേക്ക്

രാവിലെ 9 മണിക്ക് വരത്തൂർ പി.എച്ച്.സി ഗ്രൗണ്ടിൽ ബി.ബി.എം.പി കൗൺസിലർ ശ്രീമതി-പുഷ്പ മഞ്ജുനാഥ് പരിപാടിയുടെ ഉദ്‌ഘാടനം നിർവ്വഹിക്കും.

ഈ സൗജന്യ ആരോഗ്യ പരിശോധനാ  ക്യാമ്പിൽ ലഭിക്കുന്ന അവസരം എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് ഭാരവാഹികളായ ബിബിൻ ലോറൻസ് (പ്രസിഡന്റ്), മുഹമ്മദ് നവാസ് കെ.വി (സെക്രട്ടറി), രഞ്ജിത്ത് ബേബി (ട്രഷറർ), അതുൽ പി ചാക്കോ, തൻവീർ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  കുപ്പത്തൊട്ടിയിൽ കുടുങ്ങിയ വസ്തുനികുതി; ബെംഗളൂരുവിലെ ഫ്ലാറ്റുടമകൾ വെട്ടിലാകുന്നത് എങ്ങനെ?'
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  പ്രശസ്ത ടെലിവിഷന്‍ താരം സിദ്ധാര്‍ത്ഥ് വേണുഗോപാല്‍ അന്തരിച്ചു
[masterslider id="10"]

Related posts

Click Here to Follow Us