തിരഞ്ഞെടുപ്പ്‌ കമ്മിഷൻ കേന്ദ്രസർക്കാരിന്റെ കൈയിലെ പാവയാണെന്ന് കുമാരസ്വാമി!!

ബെംഗളൂരു: തിരഞ്ഞെടുപ്പ്‌ കമ്മിഷൻ കേന്ദ്രസർക്കാരിന്റെ കൈയിലെ പാവയാണെന്ന് കുമാരസ്വാമി!!

സംസ്ഥാനത്തെ ഉപതിരഞ്ഞെടുപ്പ്‌ മാറ്റിവെച്ച തിരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻമുഖ്യമന്ത്രിയും ജെ.ഡി.എസ്. നേതാവുമായ എച്ച്.ഡി. കുമാരസ്വാമി.

തിരഞ്ഞെടുപ്പ്‌ കമ്മിഷൻ കേന്ദ്രസർക്കാരിന്റെ കൈയിലെ പാവയാണെന്നും തീയതി പ്രഖ്യാപിച്ചശേഷം ഭരണഘടനാസ്ഥാപനം തിരഞ്ഞെടുപ്പ്‌ മാറ്റിവെക്കുന്നത് ആദ്യസംഭവമാണെന്നും കുമാരസ്വാമി പറഞ്ഞു. 15 മണ്ഡലങ്ങളിലെ ഉപതിരഞ്ഞെടുപ്പ് മാറ്റിവെക്കാൻ തീരുമാനിച്ച തിരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നടപടി സുപ്രീംകോടതി അംഗീകരിക്കുകയായിരുന്നു.

തിരഞ്ഞെടുപ്പ്‌ കമ്മിഷൻ കേസിൽ കക്ഷിയല്ലാത്തപ്പോൾ അവർക്കെങ്ങനെയാണ് വാദത്തിൽ ഇടപെടാൻ സാധിക്കുന്നത്. കേന്ദ്രത്തിന്റെ കീഴിൽ നിയമവിരുദ്ധമായാണ് തിരഞ്ഞെടുപ്പ്‌ കമ്മിഷൻ പ്രവർത്തിക്കുന്നത്. സുപ്രീംകോടതിയിൽ ഹർജി നൽകിയത് അയോഗ്യരാക്കപ്പെട്ട എം.എൽ.എ.മാരാണ്. കേസ് സ്പീക്കറും ബന്ധപ്പെട്ട പാർട്ടികളും തമ്മിലാണ്. എന്നിട്ടും കേസിൽ ഇടപെടാൻ തിരഞ്ഞെടുപ്പ്‌ കമ്മിഷന്‌ നിർദേശം നൽകിയതാരാണെന്ന് കുമാരസ്വാമി ചോദിച്ചു.

  ചിന്നസ്വാമി സ്റ്റേഡിയത്തിലെ സീറ്റുകളുടെ എണ്ണം 20,000 വർദ്ധിപ്പിക്കാൻ പദ്ധതി: ഡി.കെ. ശിവകുമാർ

ഈ നടപടികളെല്ലാം കാണുമ്പോൾ തിരഞ്ഞെടുപ്പ് കമ്മിഷൻ കേന്ദ്രത്തിന്റെ പാവയാണെന്ന് ആർക്കും മനസ്സിലാകുമെന്നും കുമാരസ്വാമി പറഞ്ഞു. അതേസമയം, തിരഞ്ഞെടുപ്പ്‌ കമ്മിഷന്റെ നടപടിയെ സംസ്ഥാന കോൺഗ്രസ് നേതൃത്വം സ്വാഗതംചെയ്തു.

മുൻ സ്പീക്കർ രമേഷ് കുമാറിന്റെ ഉത്തരവുകളും കൂറുമാറ്റനിരോധന നിയമത്തിന്റെ യഥാർഥ അർഥവും സുപ്രീംകോടതി പരിശോധിക്കാൻ പോവുകയാണെന്ന് കെ.പി.സി.സി. അധ്യക്ഷൻ ദിനേശ് ഗുണ്ടുറാവു പറഞ്ഞു. അയോഗ്യരാക്കപ്പെട്ട എം.എൽ.എ.മാർക്ക് ഉപതിരഞ്ഞെടുപ്പിൽ മത്സരിക്കാമെങ്കിൽ കൂറുമാറ്റനിരോധന നിയമത്തിന്റെ പ്രസക്തിയെന്താണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഏപ്രിൽ 23 കഴിഞ്ഞാൽ കളി മാറും! ബൈക്ക് ടാക്സികൾ നിരത്തിലിറങ്ങുമോ? സർക്കാരും കോടതിയും നേർക്കുനേർ; ആകാംക്ഷയോടെ ബെംഗളൂരു നഗരം
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  തിരുവനന്തപുരം മെഡിക്കൽ കോളേജിൽ വൻ തീപിടിത്തം
[masterslider id="10"]

Related posts

Click Here to Follow Us