തെളിവെടുപ്പിനായി കേരളത്തിൽ നിന്ന് കൊണ്ടുവന്ന ലഹരിമരുന്നു കേസിലെ പ്രതി രക്ഷപ്പെട്ടു;ശുചി മുറിയിൽ പോകാൻ വിലങ്ങഴിച്ച് നൽകിയപ്പോഴാണ് പോലീസിനെ അക്രമിച്ച് രക്ഷപ്പെട്ടത്.

ബെംഗളൂരു :ലഹരി മരുന്നു കേസിൽ ഉൾപ്പെട്ട പ്രതിയെ കേരളത്തിൽ നിന്ന് നഗരത്തിലെത്തിച്ചപ്പോൾ പോലീസ് ഉദ്യോഗസ്ഥനെ അക്രമിച്ച് കടന്നു കളഞ്ഞു.

20 കിലോഗ്രാം ഹഷീഷ് ഓയിൽ തിരുവനന്തപുരത്തെ കഴക്കൂട്ടത്ത് കഴിഞ്ഞ 22 ന് പിടികൂടിയ കേസിലെ പ്രതിയായ ഏറ്റുമാനൂർ സ്വദേശി ജോർജുകുട്ടി (36) ആണ് കടന്നു കളഞ്ഞ്.

  ഇറാനെ ഒറ്റ രാത്രി കൊണ്ട് നശിപ്പിക്കും; ട്രംപ്

മജസ്റ്റിക്കിലെ കോട്ടൺ പേട്ടിലെത്തിയപ്പോൾ പ്രതി ശുചി മുറിയിൽ പോകണമെന്ന് ആവശ്യപ്പെടുകയും തുടർന്ന് കയ്യിലെ വിലങ്ങഴിച്ച് നൽകുകയായിരുന്നു.

വിലങ്ങുയോഗിച്ച് കൂടെയുണ്ടായിരുന്ന പേലീസ് ഉദ്യോഗസ്ഥന്റെ തലക്കടിച്ച് വീഴ്ത്തിയ ശേഷം ആൾക്കൂട്ടത്തിനിടയിലേക്ക് ഓടി മറയുകയായിരുന്നു.

ആന്ധ്രാപ്രദേശിൽ നിന്ന് ബെംഗളൂരു വഴി കേരളത്തിലേക്ക് ലഹരി മരുന്നു കടത്തുന്ന സംഘത്തിലെ അംഗമായിരുന്നു രക്ഷപ്പെട്ട പ്രതി.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  നാവിൻ തുമ്പിൽ തേന്മഴയായ് കബ്ബൺ പാർക്കിൽ മാമ്പഴ-ചക്ക മേളയ്ക്ക് തുടക്കം; വായനക്കാർക്കായി വിരുന്നൊരുക്കി അപൂർവ്വ ഇനങ്ങൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us