ബെംഗളൂരു : ഭരണപക്ഷത്ത് നിന്ന് ഓരോ എം എൽ എ മാർ രാജിക്കുമ്പോഴും ബിജെപിയും അവരുടെ സംസ്ഥാന അദ്ധ്യക്ഷനും മുഖ്യമന്ത്രി സ്ഥാനാർത്ഥിയുമായ യെദിയൂരപ്പയും തികഞ്ഞ സന്തോഷത്തിൽ ആണ്.
എന്നാൽ മുഖ്യമന്ത്രിക്കസേര എന്നത് ഈ നിയമസഭാ കക്ഷി നില അനുസരിച്ച് വീണ്ടും അകലെയാണ്.
224 അംഗ നിയമസഭയിൽ 113 അംഗങ്ങളുടെ പിൻതുണ ആവശ്യമാണ് ഭരണം പിടിക്കാൻ. 105 അംഗങ്ങളാണ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിക്ക് എന്നു വച്ചാൽ നിയമസഭയുടെ അംഗബലം 209 ആക്കി മാറ്റാൻ ബിജെപിക്ക് കഴിഞ്ഞാൽ മാത്രമേ ഭരണം പിടിക്കാൻ കഴിയുകയുള്ളൂ.
ഭരണപക്ഷത്തുനിന്ന് 15 എംഎൽഎമാർ രാജിവക്കുകയോ അല്ലെങ്കിൽ 8 ഭരണപക്ഷ എംഎൽഎമാർ രാജിവക്കുന്ന തോടൊപ്പം തന്നെ ഓരോരോ എം എൽ എ മാരുള്ള സ്വതന്ത്രനും ബിഎസ്പിയും കെ പി ജെ പിയു ബിജെപിയെ പിൻതുണക്കുകയും വേണം. ഇതിൽ രണ്ട് പേർ ഇപ്പോൾ മന്ത്രിമാരാണ്.
ഇപ്പോഴത്തെ അവസ്ഥയിൽ രണ്ട് എംഎൽഎമാർ രാജിവക്കുകയും ഏഴ് ഭരണപക്ഷ എംഎൽഎമാർ വിമത ശബ്ദദമുയർത്തുകയും ചെയ്തിരിക്കുകയാണ്.ഇവരുടെ എണ്ണം കൂടിയാൽ മാത്രമേ ബിജെപിക്ക് വകയുള്ളൂ.
എന്നാലും രാഷ്ട്രീയമാണ് സ്ഥലം കർണാടകയും അടുത്ത മണിക്കൂറിൽ എന്ത് സംഭവിക്കുമെന്ന് പ്രവചിക്കാൻ കഴിയില്ല.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.