ബഹുനിലക്കെട്ടിടത്തിന്റെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന പബ്ബിൽനിന്ന് വീണ് രണ്ടുമരണം; പബ്ബ് ഉടമയ്ക്കുമെതിരേ കേസെടുത്തു

ബെംഗളൂരു: ചർച്ച് സ്ട്രീറ്റിൽ ബിയർ പബ് ബഹുനിലക്കെട്ടിടത്തിന്റെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന പബ്ബിൽനിന്ന് വീണ് രണ്ടുപേർ മരിച്ചു. ബെംഗളൂരു സ്വദേശികളായ പവൻ (30), വേദ (26) എന്നിവരാണ് മരിച്ചത്.

വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. പബ്ബിൽനിന്ന് താഴേക്കുള്ള പടിക്കെട്ടുകൾ ഇറങ്ങുന്നതിനിടെ വശത്തുള്ള ജനൽ തകർന്ന് ഇവർ താഴേക്ക് വീഴുകയായിരുന്നു. വേദ സംഭവസ്ഥലത്തും പവൻ ബൗറിങ് ആശുപത്രിയിലുമാണ് മരിച്ചത്. നഗരത്തിലെ ഒരു പ്രസിദ്ധീകരണ ശാലയിലെ ജീവനക്കാരനാണ് പവൻ. വേദ ഐ.ടി. ജീവനക്കാരിയാണ്. പബ്ബിൽനിന്ന് ഇറങ്ങുമ്പോൾ പടിക്കെട്ടിൽവെച്ച് അടിതെറ്റിയ ഇവർ ജനലിൽ പിടിക്കാൻ ശ്രമിച്ചതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു.

  സിൽക്ക് ബോർഡിലെ കുരുക്കഴിയുന്നു; നഗരത്തിലെ ആദ്യ ഡബിൾ ഡെക്കർ മേൽപ്പാലം ഈ മാസം പൂർണ്ണമായി തുറക്കും

ജനൽ തകർന്ന് ഇരുവരും താഴേക്ക് പതിക്കുകയായിരുന്നു. വീഴ്ചയുടെ ശബ്ദംകേട്ട് ഓടിയെത്തിയ നാട്ടുകാർ ഇരുവരെയും ആശുപത്രിയിലെത്തിച്ചു. സംഭവത്തിൽ കെട്ടിട ഉടമയ്ക്കും പബ്ബ് ഉടമയ്ക്കുമെതിരേ പോലീസ് കേസെടുത്തു.

ജനലിന് മതിയായ ഗുണനിലവാരമില്ലെന്ന് പോലീസ് കണ്ടെത്തി. സുരക്ഷയൊരുക്കുന്നതിൽ പബ്ബ് ഉടമകൾ ഗുരുതരമായ വീഴ്ചവരുത്തിയതായി അധികൃതർ വ്യക്തമാക്കി. കൂടുതൽ അന്വേഷണത്തിനുശേഷം ഇവരെ അറസ്റ്റുചെയ്യുമെന്ന് പോലീസ് പറഞ്ഞു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  പരാതി നൽകാൻ ക്യുആർ കോഡ്; സ്ത്രീകൾക്ക് പോലീസ് സ്റ്റേഷനുകളിൽ അർഹമായ പരിഗണന ഉറപ്പാക്കണം: വനിതാ കമ്മീഷൻ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
 
[masterslider id="10"]

Related posts

Click Here to Follow Us