വിമർശനവുമായി വീരപ്പമൊയ്ലിയും;ജെഡിഎസുമായി സഖ്യമില്ലാതെ മൽസരിച്ചിരുന്നുവെങ്കിൽ 16 സീറ്റെങ്കിലും നേടാമായിരുന്നു എന്നും മുൻമുഖ്യമന്ത്രി.

ബെംഗളൂരു : ജെഡിഎസുമായുള്ള സഖ്യമാണ് ലോകസഭാ തെരഞ്ഞെടുപ്പിലെ വൻതോൽവിക്ക് കാരണമെന്ന് വിമർശിച്ച് മുൻമുഖ്യമന്ത്രിയും സീനിയർ നേതാവുമായ വീരപ്പമൊയ്ലി.

സഖ്യമില്ലാതെ മൽസരിച്ചിരുന്നു എങ്കിൽ 15-16 സീറ്റുകളെങ്കിലും സംസ്ഥാനത്ത് കോൺഗ്രസിന് നേടാമായിരുന്നു എന്നും വീരപ്പമൊയ്ലി പറഞ്ഞു.

എല്ലാവരുടേയും ശ്രദ്ധ സഖ്യ സർക്കാറിനെ നിലനിർത്തുന്നതിൽ മാത്രമായിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാകാം എന്ന ദേവഗൗഡയുടെ പ്രസ്താവനയേയും മൊയ്ലി തള്ളിക്കളഞ്ഞു. യുക്തിരഹിതമായി ദേവഗൗഡ നടത്തുന്ന  പ്രസ്താവനകൾ സർക്കാറിന് തലവേദനയാകുന്നുണ്ട് എന്നും കൂട്ടിച്ചേർത്തു.

  ബെംഗളൂരുവിൽ ലോറിയിടിച്ച് ബൈക്ക് യാത്രക്കാരായ ദമ്പതികൾ മരിച്ചു

തന്റെ സ്ഥിരം മണ്ഡലമായ ചിക്കബലാപുരയിൽ ബിജെപിയുടെ ബച്ചെ ഗൗഡയോട് മൊയ്ലി പരാജയപ്പെട്ടിരുന്നു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബെംഗളൂരുവിൽ ഓസോൺ സാന്നിധ്യം: ശ്വസിക്കുന്നത് വായുവല്ല, വിഷപ്പുക! അതീവ ഗുരുതരമെന്ന് പഠനറിപ്പോർട്ട്; ആശങ്കയോടെ ആരോഗ്യമേഖല
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts