വിമർശനവുമായി വീരപ്പമൊയ്ലിയും;ജെഡിഎസുമായി സഖ്യമില്ലാതെ മൽസരിച്ചിരുന്നുവെങ്കിൽ 16 സീറ്റെങ്കിലും നേടാമായിരുന്നു എന്നും മുൻമുഖ്യമന്ത്രി.

ബെംഗളൂരു : ജെഡിഎസുമായുള്ള സഖ്യമാണ് ലോകസഭാ തെരഞ്ഞെടുപ്പിലെ വൻതോൽവിക്ക് കാരണമെന്ന് വിമർശിച്ച് മുൻമുഖ്യമന്ത്രിയും സീനിയർ നേതാവുമായ വീരപ്പമൊയ്ലി. സഖ്യമില്ലാതെ മൽസരിച്ചിരുന്നു എങ്കിൽ 15-16 സീറ്റുകളെങ്കിലും സംസ്ഥാനത്ത് കോൺഗ്രസിന് നേടാമായിരുന്നു എന്നും വീരപ്പമൊയ്ലി പറഞ്ഞു. എല്ലാവരുടേയും ശ്രദ്ധ സഖ്യ സർക്കാറിനെ നിലനിർത്തുന്നതിൽ മാത്രമായിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പ് ഉണ്ടാകാം എന്ന ദേവഗൗഡയുടെ പ്രസ്താവനയേയും മൊയ്ലി തള്ളിക്കളഞ്ഞു. യുക്തിരഹിതമായി ദേവഗൗഡ നടത്തുന്ന  പ്രസ്താവനകൾ സർക്കാറിന് തലവേദനയാകുന്നുണ്ട് എന്നും കൂട്ടിച്ചേർത്തു. തന്റെ സ്ഥിരം മണ്ഡലമായ ചിക്കബലാപുരയിൽ ബിജെപിയുടെ ബച്ചെ ഗൗഡയോട് മൊയ്ലി പരാജയപ്പെട്ടിരുന്നു.

Read More

ബഹുനിലക്കെട്ടിടത്തിന്റെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന പബ്ബിൽനിന്ന് വീണ് രണ്ടുമരണം; പബ്ബ് ഉടമയ്ക്കുമെതിരേ കേസെടുത്തു

ബെംഗളൂരു: ചർച്ച് സ്ട്രീറ്റിൽ ബിയർ പബ് ബഹുനിലക്കെട്ടിടത്തിന്റെ മൂന്നാംനിലയിൽ പ്രവർത്തിക്കുന്ന പബ്ബിൽനിന്ന് വീണ് രണ്ടുപേർ മരിച്ചു. ബെംഗളൂരു സ്വദേശികളായ പവൻ (30), വേദ (26) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം. പബ്ബിൽനിന്ന് താഴേക്കുള്ള പടിക്കെട്ടുകൾ ഇറങ്ങുന്നതിനിടെ വശത്തുള്ള ജനൽ തകർന്ന് ഇവർ താഴേക്ക് വീഴുകയായിരുന്നു. വേദ സംഭവസ്ഥലത്തും പവൻ ബൗറിങ് ആശുപത്രിയിലുമാണ് മരിച്ചത്. നഗരത്തിലെ ഒരു പ്രസിദ്ധീകരണ ശാലയിലെ ജീവനക്കാരനാണ് പവൻ. വേദ ഐ.ടി. ജീവനക്കാരിയാണ്. പബ്ബിൽനിന്ന് ഇറങ്ങുമ്പോൾ പടിക്കെട്ടിൽവെച്ച് അടിതെറ്റിയ ഇവർ ജനലിൽ പിടിക്കാൻ ശ്രമിച്ചതാണ് അപകടകാരണമെന്ന് പോലീസ് പറഞ്ഞു. ജനൽ തകർന്ന്…

Read More

സ്വകാര്യ ബസ് സമരം മൂലം ഉണ്ടാകുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേരള ആര്‍.ടി.സി;സാഹചര്യം നിരീക്ഷിച്ച് വരികയാണെന്ന് കര്‍ണാടക.ആര്‍.ടി.സി.

ബൈംഗളൂരു : സ്വകാര്യ ബസ് സമരം മൂലം ഉണ്ടാകുന്ന യാത്രാ ക്ലേശം പരിഹരിക്കാന്‍ സാഹചര്യം വിലയിരുത്തി  നടപടി സ്വീകരിക്കുമെന്ന് കേരള ആര്‍.ടി.സി യുടെ ബൈംഗളൂരു കണ്ട്രോളിംഗ് ഇന്‍സ്പെക്ടര്‍ പ്രേം ലാല്‍ അറിയിച്ചു. സാഹചര്യം നിരീക്ഷിക്കുകയാണ് എന്ന് കര്‍ണാടക ആരി ടി സിയും അറിയിച്ചു,ആവശ്യമെങ്കില്‍ സ്പെഷ്യല്‍ സര്വീസികള്‍ നടത്തും,എന്നാല്‍ തിങ്കളാഴ്ച തുടങ്ങാനിരിക്കുന്ന അന്തര്‍ സംസ്ഥാന സ്വകാര്യ ബസുകളുടെ സമരം വലിയ രീതിയില്‍ നഗരത്തെ ബാധിക്കാന്‍ ഇടയില്ല,സാധാരണയായി നഗരത്തില്‍ നിന്ന് നാട്ടിലേക്കു വെള്ളിയാഴ്ചകളിലും തിരിച്ച് ബൈംഗളൂരുവിലേക്ക് ഞായറാഴ്ച്ചകളിലും ആണ് കൂടുതല്‍ തിരക്ക് അനുഭവപ്പെടാറുള്ളത്. യാത്രക്കാരെ മുള്‍മുനയില്‍ നിര്‍ത്തിക്കൊണ്ടുള്ള ഒരു…

Read More
Click Here to Follow Us