സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ബി.എം.ടി.സി.യുടെ ‘പിങ്ക് സാരഥി’ വാഹനങ്ങള്‍ നിരത്തില്‍

ബെംഗളൂരു: സ്ത്രീകള്‍ക്ക് സുരക്ഷയൊരുക്കാന്‍ ബി.എം.ടി.സി.യുടെ ‘പിങ്ക് സാരഥി’ വാഹനങ്ങള്‍ നിരത്തില്‍. ബി.എം.ടി.സി. ബസുകളില്‍ സ്ത്രീകള്‍ അതിക്രമം നേരിടുന്നതായി ഒട്ടേറെ പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പിങ്ക് സാരഥി പദ്ധതി തുടങ്ങാന്‍ അധികൃതര്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി വിധാന്‍ സൗധയില്‍ പിങ്ക് സാരഥി വാഹനം ഫ്ളാഗ് ഓഫ് ചെയ്തു.

ബസ് യാത്രയ്ക്കിടെ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പിങ്ക് സാരഥിയെ അറിയിക്കാം. ലൈംഗിക അതിക്രമം, ബസ് ജീവനക്കാരില്‍ നിന്നുണ്ടാകുന്ന മോശം പെരുമാറ്റം, സ്ത്രീകളുടെ സീറ്റില്‍നിന്ന്‌ പുരുഷന്മാര്‍ മാറാതിരിക്കുക തുടങ്ങിയ പരാതികളെല്ലാം പിങ്ക്‌സാരഥിയെ അറിയിക്കാം.

  ബെംഗളൂരു ഇന്ദിരാനഗറിലെ പാർക്കിൽ മരം വീണു; യുവാവിനും യുവതിക്കും ഗുരുതര പരിക്ക്

അത്യാധുനിക സംവിധാനങ്ങളുള്ള 25-ഓളം ബോലീറോ ജീപ്പുകളാണ് ആദ്യഘട്ടത്തില്‍ നിരത്തിലിറക്കിയിരിക്കുന്നത്. നഗരത്തിന്റെ വിവിധഭാഗങ്ങളില്‍ പട്രോളിങ്‌ നടത്തുന്ന പിങ്ക് സാരഥി വാഹനങ്ങളില്‍ തൊട്ടടുത്തുള്ള വാഹനം ബസിന് സമീപമെത്തും. പിങ്ക് സാരഥിയിലെ ജീവനക്കാര്‍ ആവശ്യമെങ്കില്‍ പോലീസ് സഹായവും തേടും.

പ്രധാനപ്പെട്ട റൂട്ടുകളിലും ബസ്‌സ്റ്റാന്‍ഡുകളിലും പിങ്ക് സാരഥി വാഹനങ്ങള്‍ സ്ഥിരമായി പട്രോളിങ്‌ നടത്തും. പിങ്ക് സാരഥിയെ വിളിക്കുമ്പോള്‍ കേന്ദ്രീകൃത കണ്‍ട്രോള്‍ റൂമിലേക്കാണ് കോളുകള്‍ പോകുക. തുടര്‍ന്ന് ജി.പി.എസ്. സംവിധാനമുപയോഗിച്ച് കണ്‍ട്രോള്‍ റൂമില്‍നിന്ന്‌ പരാതി വന്ന ബസിന് സമീപത്തുള്ള പിങ്ക് സാരഥി വാഹനം കണ്ടെത്തും. ഇവര്‍ക്ക് പരാതി കൈമാകുകയും ചെയ്യും.

  ബെംഗളൂരുവിൽ ഓടുന്ന സ്‌കൂൾ വാനിന്റെ പിൻവാതിൽ തുറന്ന് അഞ്ച് കുട്ടികൾ റോഡിലേക്ക് വീണു; ഡ്രൈവർക്കെതിരെ കേസെടുത്ത് പോലീസ്

നിരന്തരം പരാതി ലഭിക്കുന്ന റൂട്ടുകള്‍ കണ്ടെത്തി കൂടുതല്‍ പിങ്ക് സാരഥി വാഹനങ്ങള്‍ നിരത്തിലെത്തിക്കാനും കോര്‍പ്പറേഷന്‌ പദ്ധതിയുണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഇനി എൽ.പി.ജി സിിലിണ്ടറുകളും സ്വിഗ്ഗി വഴി വീട്ടിലെത്തും; പക്ഷേ ഉപയോഗത്തിൽ വേണം കടുത്ത ജാഗ്രത; ചെയ്യേണ്ട കാര്യങ്ങൾ അറിയാൻ വായിക്കാം
[masterslider id="10"]

Related posts