ബെംഗളൂരു: ഒരാഴ്ച മുന്‍പ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തെ വെല്ലുവിളിക്കുകയും കെ സി വേണുഗോപാല്‍ അടക്കം ഉള്ളവരെ കളിയാക്കുകയും ചെയ്ത ശിവാജി നഗര്‍ എം എല്‍ എ യും സംസ്ഥാനത്തെ സീനിയര്‍ നേതാവുമായ റോഷന്‍ ബേഗ് വീണ്ടും കോണ്‍ഗ്രസ് നേതൃത്വത്തിന് തലവേദന സൃഷ്ട്ടിച്ചു കൊണ്ട് വാര്‍ത്തകളില്‍ നിറയുകയാണ്.
സാമൂഹിക മാറ്റങ്ങളിലേക്കു വെളിച്ചം വീശുന്നയാളാണു മോദിയെന്നും കഴിഞ്ഞ ദിവസം അദ്ദേഹം ന്യൂനപക്ഷങ്ങളെ കുറിച്ച് നടത്തിയ പരാമര്‍ശം ഇഷ്ടമായി എന്ന് പറഞ്ഞു പ്രധാനമന്ത്രിയെ പുകഴ്ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തു.വിജയത്തിനു ശേഷം പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനു മുന്നോടിയായിട്ടായിരുന്നു ആ വാക്കുകൾ.
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത്തരം മാറ്റങ്ങൾ പ്രതീക്ഷാനിർഭരമാണെന്നും റോഷൻ ബെയ്ഗ് കുറിച്ചു. കോൺഗ്രസിനെതിരെ ബിജെപി നിരന്തരം ഉന്നയിക്കുന്ന ന്യൂനപക്ഷ പ്രീണനവും വോട്ട്ബാങ്ക് രാഷ്ട്രീയവുമാണ് ബെയ്ഗിന്റെ വാക്കുകളിലും മുന്നിട്ടുനിൽക്കുന്നത്.
കഴിഞ്ഞ ആഴ്ചയിലെ പ്രസ്താവനയും ഈ ഫേസ്ബുക്ക് പോസ്റ്റും തട്ടിച്ചു നോക്കുമ്പോള്‍ റോഷന്‍ ബി ജെ പിയോട് അടുക്കുകയാണ് എന്നാണ് നല്‍കുന്ന സൂചന.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.