തിരുവനന്തപുരം:ഹൈക്കോടതി വളപ്പിലെ സംഘര്‍ഷങ്ങള്‍ക്കു പിന്നാലെ തലസ്ഥാനത്തും അഭിഭാഷകരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ എട്ടു മുട്ടി.മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകര്‍ സംഘടിതമായി നടത്തി എന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
വഞ്ചിയൂര്‍ കോടതിയിലെ മീഡിയ റൂം ഒരുവിഭാഗം അഭിഭാഷകര്‍ പൂട്ടിയതോടെയാണു സംഘര്‍ഷം ആരംഭിച്ചത്. ഒരു പ്രകോപനവും കൂടാതെയാണ് മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെ അഭിഭാഷകര്‍ ആക്രമണം അഴിച്ചുവിട്ടത് എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
മീഡിയ റൂമിന് മുന്നില്‍ അഭിഭാഷകര്‍ പ്രകോപനപരമായ പോസ്റ്ററുകള്‍ പതിച്ചു. നാലാംലിംഗക്കാരെ കോടതിവളപ്പില്‍ പ്രവേശിപ്പിക്കില്ല എന്നായിരുന്നു പോസ്റ്ററുകള്‍. മീഡിയ റൂമിന്റെ ഭിത്തിയില്‍ ‘ശൗചാലയം’ എന്ന പോസ്റ്ററും പതിച്ചു.
ആക്രമണത്തില്‍ ജീവന്‍ ടി.വി. റിപ്പോര്‍ട്ടര്‍ക്ക് പരിക്കേറ്റു. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏഷ്യാനെറ്റ് ന്യൂസിന്റെ വാഹനവും അഭിഭാഷകര്‍ അടിച്ചുതകര്‍ത്തു. കേരള കൗമുമദി ലേഖകനും പരിക്കേറ്റിട്ടുണ്ട്.
ആസുത്രിതമായാണ് അഭിഭാഷകര്‍ സംഘര്‍ഷമുണ്ടാക്കിയത്. ഉച്ചമുതല്‍ തന്നെ അഭിഭാഷകര്‍ പ്രകോപനം സൃഷ്ടിക്കുന്നുണ്ടായിരുന്നു. മീഡിയ റൂം പൂട്ടി പോസ്റ്ററുകള്‍ പതിച്ചതോടെ കൂടുതല്‍ മാധ്യമപ്രവര്‍ത്തകര്‍ കോടതിവളപ്പിലെത്തി. പ്രകോപനം സൃഷ്ടിച്ച് കൂടുതല്‍ മാധ്യമപ്രവര്‍ത്തകരെ സ്ഥലത്തേക്ക് എത്തിക്കാനുള്ള ശ്രമമുണ്ടായിരുന്നുവെന്നും സംശയിക്കുന്നുണ്ട്. വനിതാ മാധ്യമപ്രവര്‍ത്തകര്‍ ഉള്‍പ്പടെയുള്ളവരെയാണ് അഭിഭാഷക സംഘം മര്‍ദ്ദിച്ചത്.
തുടര്‍ന്ന് അഭിഭാഷകര്‍ രൂക്ഷമായ കല്ലേറ് നടത്തി. കല്ലേറിലാണ് രണ്ടു പേര്‍ക്ക് പരിക്കേറ്റത്. മാധ്യമസ്ഥാപനങ്ങളുടെ വാഹനങ്ങളും അക്രമികളായ അഭിഭാഷകര്‍ തകര്‍ത്തു.
ശഖുമുഖം അസിസ്റ്റന്റ് കമ്മീഷണര്‍ ഉള്‍പ്പടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥരടക്കം വന്‍ സുരക്ഷാ സംഘം സംഭവ സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.