വയോധിക മറന്നുവെച്ച പാസ്പോർട്ട് കണ്ടെത്താൻ വിമാനം വൈകിപ്പിച്ച് എയര്‍ ഇന്ത്യ!!

യാത്രക്കാർ വിമാനങ്ങൾ പുറപ്പെടാൻ വൈകുന്നതിനെ ചൊല്ലി പ്രശ്നങ്ങൾ ഉണ്ടാക്കുന്നത് പുതുമയുള്ള കാര്യമല്ല. എന്നാൽ ഇക്കഴിഞ്ഞ ദിവസം എയർ ഇന്ത്യയുടെ ഡൽഹി-മുംബൈ വിമാനം വൈകിയപ്പോൾ യാത്രക്കാർ അൽപം പോലും ദേഷ്യം പ്രകടിപ്പിച്ചില്ല. പകരം വിമാനജീവനക്കാരെ അഭിനന്ദിക്കുകയാണ് ചെയ്തത്.

കാരണം എന്താണെന്നോ, വയോധികയായ ഒരു യാത്രക്കാരി തന്റെ പാസ്പോർട്ട് സൂക്ഷിച്ചിരുന്ന ബാഗ് സുരക്ഷാ പരിശോധനയ്ക്കടെ മറന്നുവെച്ചിരുന്നു. വിമാനം പറന്നുയരാൻ സജ്ജമായപ്പോഴാണ് ഇക്കാര്യം യാത്രക്കാരി ഓർമിച്ചത്. തുടർന്ന് വിമാനജീവനക്കാർ പാസ്പോർട്ട് ബാഗിനു വേണ്ടി തിരച്ചിൽ ആരംഭിച്ചു. ഒടുവിൽ ബാഗ് കണ്ടെത്തി യാത്രക്കാരിക്കു നൽകുകയും ചെയ്തു. മാർച്ച് 31ന് പുലർച്ചെ ഡൽഹിയിൽനിന്ന് മുംബൈയിലേക്കുള്ള വിമാനത്തിലായിരുന്നു സംഭവം.

  ശരണ്യയെ കണ്ടെത്തിയതിന് പിന്നാലെ കാണാതായ മലയാളി വിദ്യാർത്ഥിനിക്കായി തിരച്ചിൽ ഊർജിതം; തെർമൽ ഡ്രോണുകളും രംഗത്ത്

വയോധികയായ യാത്രക്കാരിയുടെ ബാഗ് കണ്ടെത്തിക്കൊടുക്കാൻ നല്ല മനസ്സു കാണിച്ച വിമാനജീവനക്കാരെ അഭിനന്ദിച്ച് നിരവധിയാളുകളാണ് എത്തിയിരിക്കുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന വിദ്യാര്‍ഥിയെ സഹപാഠി അടിച്ചുകൊന്നു
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us