ബെംഗളൂരു :ഹെബ്ബാൾ ഇന്ത്യൻ വെറ്റിനെരി ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ ഇറങ്ങിയ പുലിയെ കെണിവെച്ച് കുടുക്കി കാവേരി വന്യജീവിസങ്കേതത്തിൽ തുറന്നുവിട്ടു.
കഴിഞ്ഞ ഒന്നര മാസത്തോളമായി 3 വയസുകാരനായ പുലി യെലഹങ്ക വനമെഖലയിലെ വരണ്ട പ്രദേശങ്ങളിലൂടെ കറങ്ങി നടക്കുകയാണ്.
ഒരു ഘട്ടത്തില്‍ വിദ്യാരണ്യ പുരയില്‍ വരെ എത്തിയ പുലിയെ ഭയന്ന് പ്രദേശവാസികള്‍ പരാതി നല്‍കുകയായിരുന്നു.ഇതുപ്രകാരം നാല് ദിവസം മുന്‍പാണ് പുലിയെ പിടിക്കാന്‍ ഉള്ള കെണി ഇന്ത്യൻ വെറ്റിനെരി ഇൻസ്റ്റിറ്റ്യൂട്ട് ക്യാമ്പസിൽ സ്ഥാപിച്ചത്.
കേന്ദ്ര നിയമപ്രകാരം കെണിയില്‍ അകപ്പെട്ട പുലിക്ക് തണല്‍ നല്കാന്‍ വേണ്ടി എന്തെങ്കിലും ഉണ്ടാക്കേണ്ടതുണ്ട് എന്നാല്‍ രാവിലെ കെണിയില്‍ അകപ്പെട്ട പുലിയെ വൈകുന്നേരം വരെ പൊരി വെയിലത്ത് നിര്‍ത്തുകയായിരുന്നു എന്ന് പ്രദേശം സന്ദര്‍ശിച്ച ആളുകള്‍ അറിയിച്ചു.
ചൂട് കാരണം പുലി തുടര്‍ച്ചയായി കരയുന്നുണ്ടായിരുന്നു.വൈകുന്നേരം കാവേരി വന്യജീവിസങ്കേതത്തിൽ തുറന്നുവിട്ടു.
വനമേഖലകളിൽ വരൾച്ച രൂക്ഷമായതോടെ വന്യ മൃഗങ്ങൾ കൂട്ടത്തോടെ ജനവാസ മേഖലയിലേക്ക് വരുന്നത് ഒരു നിത്യസംഭവമായി മാറിക്കൊണ്ടിരിക്കുകയാണ്.
ബന്നാർഘട്ട, കനക് പുര, അനേക്കൽ മേഖലകളുമായി അതിരിടുന്ന നഗരപ്രദേശങ്ങളിലെ ജനങ്ങൾ വന്യ ജീവികളെ ഭയന്നാണ് കഴിയുന്നത്. തേടിയെത്തുന്ന കുരങ്ങുകൾ വീടിനുള്ളിൽ അതിക്രമിച്ചു കയറി ഭക്ഷണം തട്ടിയെടുക്കുന്നതിന് പുറമേ ഉപകരണം നശിപ്പിക്കുകയും ചെയ്യുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.