നൈസ് റോഡിൽ റേഞ്ച് റോവർ ടെസ്റ്റ് ഡ്രൈവ് നടത്തുന്നതിനിടയിൽ ഇടിച്ചു തകർന്നു;യുവ വ്യവസായി മരിച്ചു;ഭാര്യക്കും മകനും ഗുരുതര പരിക്ക്.

ബെംഗളൂരു : ഹൊസ്കരഹളളി ടോൾ ഗേറ്റിന് സമീപം ആഡംബര കാർ ഇടിച്ച് തകർന്ന് യുവ വ്യവസായി ഗിരി നഗർ സ്വദേശി സാഗർ (31) മരിച്ചു. ഗുരുതരമായി പരിക്കേറ്റ സാഗറിന്റെ ഭാര്യ സന്ധ്യ (27) മകൻ സമർത്ഥ് (6) എന്നിവരെ കെങ്കേരി സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ചൊവ്വാഴ്ച ഉച്ചയോടെ യാണ് സംഭവം, രൂപേന അഗ്രഹാര ഷോറൂമിൽ നിന്ന് 65 ലക്ഷം രൂപ വിലവരുന്ന റേഞ്ച് റോവർ കാർ സാഗർ ടെസ്റ്റ് ഡ്രൈവിനായി എടുത്തതായിരുന്നു.കൂടെ ഷോറൂം ഡ്രൈവറായ ശിവകുമാറും ഉണ്ടായിരുന്നു.

  ബെംഗളൂരു സബർബൻ റെയിൽ പദ്ധതിക്ക് വേഗതയേറുന്നു; 1,513 കോടിയുടെ കോച്ച് നിർമ്മാണ കരാർ ഒപ്പുവെച്ചു

നൈസ് റോഡിൽ വച്ച് ടെസ്റ്റ് ഡ്രൈവിനായി സാഗർ ഡ്രൈവിങ്ങ് സീറ്റിലേക്ക് മാറുകയായിരുന്നു ,അമിത വേഗത്തിൽ കുതിച്ച കാർ റോഡരികിലെ ക്രാഷ് ഗാർഡ് ഇടിച്ച് തെറിപ്പിച്ച് താഴ്ച്ചയിലേക്ക് പതിക്കുകയായിരുന്നു എന്ന് ദൃക്സാക്ഷികൾ അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  വയനാട് ഫണ്ട് ശേഖരണം; ആപ്പിൽ ഒരു തുക, അക്കൗണ്ടിൽ മറ്റൊരു തുക; കോണ്‍ഗ്രസ് 'മുക്കിയ' ആപ്പിലെ വിവരങ്ങള്‍ പുറത്ത്
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഐ.ഐ.എസ്.സി പഠനം: ബെംഗളൂരു നമ്മ മെട്രോ ബ്ലൂ ലൈൻ പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിപ്പിക്കാം
[masterslider id="10"]

Related posts

Click Here to Follow Us