അഞ്ഞൂറാം ടെസ്റ്റ് മത്സരത്തിനു ഇന്ത്യ ഇന്ന് ഇറങ്ങുന്നു:ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു

അഞ്ഞൂറാം ടെസ്റ്റ് മത്സരത്തിനു ഇന്ത്യ ഇന്ന് ഇറങ്ങുന്നു.ഇന്ത്യ-ന്യൂസിലന്‍ഡ് ടെസ്റ്റ് ക്രിക്കറ്റ് പരന്പരയിലെ ആദ്യ മത്സരത്തിന് ഇന്നു കാണ്‍പൂരില്‍ തുടക്കമാകും.
മൂന്നു മത്സരങ്ങളാണ് പരന്പരയില്‍ ഉള്ളത്. രണ്ടാം ടെസ്റ്റ് 30 മുതല്‍ കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സിലും മൂന്നാം ടെസ്റ്റ് ഒക്ടോബര്‍ എട്ടു മുതല്‍ ഇന്‍ഡോറിലും നടക്കും.കാണ്‍പൂരിലാണ് ആദ്യ മത്സര0 .സ്പിന്‍ കരുത്തിലാണ് ഇരു ടീമുകളും പ്രതീക്ഷ വയ്ക്കുന്നത്. ഇന്ത്യക്കു വേണ്ടി രവിചന്ദ്രന്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, അമിത് മിശ്ര എന്നിവരാകും സ്പിന്‍ വിഭാഗം കൈാര്യം ചെയ്യുക. കിവീസിനായി ഇന്ത്യയില ആദ്യമായി കളിക്കാനെത്തുന്ന ഇഷ് സോധി, മിച്ചല്‍ സാന്‍റ്നര്‍ എന്നിവരാകും സ്പിന്‍ വല നെയ്യുന്നത്.ബാറ്റിങ്ങില്‍ ടീം ഇന്ത്യക്ക് കാര്യമായ പ്രശ്നങ്ങള്‍ ഇല്ല. ഓപ്പണര്‍മാരായി മുരളി വിജയ്, കെ.എല്‍. രാഹുല്‍ എന്നിവര്‍ ഇറങ്ങുന്പോള്‍ മധ്യനിരയില്‍ ചേതേശ്വര്‍ പൂജാര, നായകന്‍ വിരാട് കോഹ്ലി എന്നിവരാകും ഇറങ്ങുക. ടെസ്റ്റില്‍ മോശം ഫോം തുടരുന്ന രോഹിത് ശര്‍മയ്ക്ക് ഒരവസരം കൂടി നല്‍കിയേക്കും.അശ്വിനും ജഡേജയും വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹയും ചേരുന്പോള്‍ ഇന്ത്യന്‍ ബാറ്റിങ് നിര സജ്ജം

  രോഹിത് ശർമയുടെ 3.25 കോടി രൂപ വിലമതിക്കുന്ന വാച്ച് തട്ടിയെടുക്കാൻ ശ്രമം; കുട്ടി ആരാധകരുടെ പ്രവൃത്തിയിൽ താരം അസ്വസ്ഥൻ
  തിരിച്ചുവരവിന് തിരിച്ചടി: വിനേഷ് ഫോഗട്ടിന് വിലക്കേർപ്പെടുത്തി ഗുസ്തി ഫെഡറേഷൻ

 

 

 

 

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  വനിതാ ക്രിക്കറ്റ് താരങ്ങൾക്കും ഇനി പ്രതിമാസം 15,000 രൂപ പെൻഷൻ; ചരിത്രപരമായ തീരുമാനവുമായി കെഎസ് സിഎ
[masterslider id="10"]

Related posts

Click Here to Follow Us