ബെംഗളൂരു : കഴിഞ്ഞ ആഴ്ച യേശ്വന്ത് പുരക്ക് സമീപം സാന്‍ഡല്‍ സോപ്പ് ഫാക്ടറി സ്റ്റോപ്പില്‍ വച്ച് ഉച്ചക്ക് പന്ത്രണ്ടര മണിയോടെ ലക്ഷമണ എന്നാ ഗുണ്ട നേതാവ് വധിക്കപ്പെട്ടിരുന്നു,ലക്ഷമണ ഓടിച്ചിരുന്ന കാര്‍ മറ്റൊരു ഗ്രൂപ്പ് തടഞ്ഞ് നിര്‍ത്തുകയും വെടിവച്ചു കൊല്ലുകയും ആയിരുന്നു.എന്നാല്‍ ഈ കൃത്യത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച വര്‍ഷിണി ഹരീഷിനെ (21) കഴിഞ്ഞ ദിവസം പോലീസ് അറെസ്റ്റ് ചെയ്തു.സംഭവബഹുലമായ ആ കഥ ചുവടെ വായിക്കാം.
മദ്ദൂരില്‍ നിന്ന് ഉള്ള സ്ഥിരം കുറ്റവാളിയായ “മൂട്ടേ ഹരീഷി”ന്റെയും ജെ ഡി എസ് വനിതാ നേതാവ് പദ്മയുടെയും മകളാണ് വര്‍ഷിണി,ബെംഗളൂരുവില്‍ താമസിക്കുന്നതിന് ഇടയില്‍ നാഗര്‍ഭവിയില്‍ ഡാന്‍സ് പഠിപ്പിക്കുന്ന ഗുണ്ട നേതാവ് ആയ രൂപേഷു(24) മായി പ്രണയത്തിലായി,ഇവരുടെ ചെയ്തികള്‍ നോക്കാന്‍ ആവശ്യപ്പെട്ട് കുടുംബ സുഹൃത്തായ ലക്ഷ്മണയെ വര്‍ഷിണി യുടെ മാതാപിതാക്കള്‍ ഏല്‍പ്പിച്ചു.ജ്ഞാന ജ്യോതി നഗറില്‍ ഇവര്‍ അയല്‍ വാസികള്‍ ആണ്.
തങ്ങളുടെ ബന്ധത്തിന് തടസമാകുന്ന ലക്ഷ്മണയെ വകവരുത്താന്‍ രൂപേഷും വര്‍ഷിണിയും തീരുമാനിച്ചു.മണ്ട്യായില്‍ നിന്നുള്ള വാടക കൊലയാളി ഹേമന്ത് കുമാറിനെ സമീപിച്ചു,ജടെജ രവി,അമ്പോടി തുടങ്ങിയ ഗുണ്ടകളെ കൊന്ന കേസിലെ പ്രധാന പ്രതിയാണ് ഇയാള്‍.ഹേമന്ത് കുമാര്‍ ഈ കേസ് നഗരത്തിലുള്ള കാറ്റ് രാജയെ ഏല്‍പ്പിച്ചു.
ലണ്ടനില്‍ മനശാസ്ത്രത്തില്‍ എം എസ് സിക്ക് പഠിക്കുന്ന വര്‍ഷിണി യുടെ ജോലിയായിരുന്നു ലക്ഷമണയെ സ്ഥലത്ത് എത്തിക്കുക എന്നത്,താന്‍ നഗരത്തിലേക്ക് വരികയാണെന്നും ഒരു ഹോട്ടെല്‍ ബുക്ക് ചെയ്ത രണ്ട് ദിവസം നഗരത്തില്‍ കറങ്ങണമെന്നും സ്നേഹത്തോടെ ലക്ഷ്മണയെ അറിയിച്ചു,ലക്ഷ്മണ മഹാലക്ഷ്മി ലേ ഔട്ടിനു സമീപം റൂം ബുക്ക് ചെയ്തു.താന്‍ നഗരത്തില്‍ എത്തി എന്നും കാര്‍ എടുത്തു വരണം എന്നും വാട്സ് അപ്പ് വഴി അറിയിച്ചത് പ്രകാരം ലക്ഷ്മണ ഇന്നോവയുമായി സ്ഥലത്തേക്ക് തിരിച്ചു,ഈ വിവരങ്ങള്‍ കൃത്യമായി രൂപെഷിനും ഗ്രൂപ്പിനും വര്‍ഷിണി അറിയിച്ചു കൊണ്ടിരുന്നു.സാന്‍ഡല്‍ സോപ്പ് ഫാക്ടറിയുടെ അടുത്ത് എത്തിയപ്പോള്‍ വാഹനം തടഞ്ഞു നിര്‍ത്തി ഗുണ്ട നേതാവിന്റെ കഥ കഴിക്കുകയായിരുന്നു.
തനിക്കു ഈ വിഷയത്തില്‍ ഒരു തരത്തിലുള്ള ബന്ധവും ഇല്ല എന്ന് കാണിക്കാന്‍ സാധാരണ രീതിയില്‍ വര്‍ഷിണി വിമാന താവളത്തില്‍ ഇറങ്ങിയ ശേഷം വീട്ടിലേക്കു വരുന്നവഴിക്ക് ആണ് പോലീസ് അറസ്റ്റ് ചെയ്തത്.
മുന്‍പ് തന്നെ രൂപേഷ് ഗൌഡ, ഹേമന്ത് കുമാര്‍,കാറ്റ് രാജയും സഹായികളും അടക്കം ഏഴു പേരെ പോലീസ് വലയില്‍ ആക്കിയിരുന്നു.
ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക. If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.