കൊറമംഗലയിലെ സലൂണിൽ അഭിനന്ദന്‍ മോഡല്‍ മീശ വച്ചത് 640ഓളം പേർ!!

ബെംഗളൂരു: വ്യോമസേന വിംഗ് കമാന്റര്‍ അഭിനന്ദന്‍ വര്‍ദ്ധമാന്റെ മീശ വന്‍ ഹിറ്റായിരുന്നു. ആ മീശ കണ്ടവരൊക്കെ അഭിനന്ദന്‍ മോഡല്‍ മീശവയ്ക്കാന്‍ സലൂണുകളിലേക്ക് ഓടി. എന്നാല്‍ അഭിനന്ദന്റെ മീശ സൗജന്യമായി ചെയ്തു കൊടുക്കുകയാണ് കൊറമംഗലയിലെ ഒരു സലൂണ്‍.

അഭിനന്ദന്‍ മോഡല്‍ മീശയ്ക്ക് പുറമേ, അഭിനന്ദന്‍ ഹെയര്‍ സ്റ്റൈലും സൗജന്യമായി ഇവിടെ ചെയ്തുകൊടുക്കുന്നുണ്ട്. 640ഓളം പേരാണ് ഇതുവരെ ഇവിടെ നിന്നും അഭിന്ദന്‍ സ്‌റ്റൈല്‍ മീശ വെച്ചതെന്ന് സലൂണിന്റെ ഉടമസ്ഥന്‍ നനേഷ് പറയുന്നു. അറ്റം വളഞ്ഞും കട്ടികുറച്ചും മധ്യത്ത് കട്ടിയോടും കൂടിയ മീശയാണ് അഭിനന്ദന്റേത്.

  ആറന്മുളയെ വീണ്ടെടുക്കാനുള്ള തെരഞ്ഞെടുപ്പാണിത്: അബിൻ വർക്കി

ഇന്ത്യ മുഴുവന്‍ ഈ മീശ തരംഗമായി കഴിഞ്ഞു. അഭിനന്ദന്റെ അസാമാന്യ ധൈര്യവും രാജ്യത്തോടുള്ള സ്‌നേഹവും വാര്‍ത്തകളായതിന് പിന്നാലെ അദ്ദേഹത്തോടുള്ള ആരാധനന കാരണമാണ് പലരേയും അഭിനന്ദന്‍ സ്‌റ്റൈല്‍ മീശ അനുകരിക്കുന്നതിനായി പ്രചോദിപ്പിച്ചത്.

നിരവധി പേര്‍ ഇത്തരത്തില്‍ മീശ വെച്ച ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. സ്‌റ്റൈലിനെക്കാളുപരി അഭിനന്ദന്‍ വര്‍ദ്ധമാന്റെ ധീരതയുടെയും ആത്മവിശ്വസത്തിന്റെ ചിഹ്നം കൂടിയാണ് ഈ മീശ എന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ഉമർ ഖാലിദ് അനുകൂല പരിപാടി റദ്ദാക്കണം: പോലീസ് കമ്മീഷണർക്ക് പരാതി നൽകി ബിജെപി
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ വീണ്ടും തീപിടുത്തം: 10 കി.മീ ദൂരത്തിൽ കനത്ത പുക; പരിഭ്രാന്തിയിലായി ജനങ്ങൾ; വീഡിയോ കാണാം
[masterslider id="10"]

Related posts

Click Here to Follow Us