അതിപുരാതനവും പ്രശസ്തവുമായ ഹംപിയിലെ കല്‍തൂണുകള്‍ തകര്‍ക്കുന്ന യുവാക്കളുടെ വീഡിയോ ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആകുന്നു;ഈ സാമൂഹ്യ വിരുദ്ധരെ കണ്ടെത്താനുള്ള ശ്രമത്തില്‍ നമുക്കും പങ്കുചേരാം.

വിജയനഗര സാമ്രാജ്യത്തിന്‍റെ ബാക്കിപത്രമായി അവശേഷിക്കുന്ന ഹംപിയിലെ പ്രസിദ്ധമായ കല്‍തൂണുകള്‍ യുവാക്കള്‍ തകര്‍ക്കുന്നതിന്‍റെ വീഡിയോ പുറത്ത്. പുരാതനമായ ക്ഷേത്രത്തിന്‍റെ കല്‍തൂണ് തള്ളി താഴെയിടുന്ന യുവാക്കളുടെ വീഡിയോ പുറത്ത് വന്നതോടെ പൊലീസ് കേസെടുത്തിട്ടുണ്ട്.

സംഗീതം പ്രവഹിക്കുന്ന തൂണുകളുടെ നിര്‍മിതി കൊണ്ട് ഏറെ പ്രശ്തമാണ് ഹംപി. വിറ്റല ക്ഷേത്രത്തിലാണ് തൂണുകളുള്ളത്. ഇതിന്‍റെ സവിശേഷത ഏറെ പ്രശസ്തമായതിനാല്‍ അത് നശിപ്പിക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്കെതിരെ സാമൂഹ്യ മാധ്യമങ്ങളില്‍ ക്യാമ്പയിനും ആരംഭിച്ചിട്ടുണ്ട്.

  മെട്രോ മാതൃകയിൽ ബി.എം.ടി.സി ബസുകളിൽ ക്യു.ആർ കോഡ് ടിക്കറ്റിംഗ്

ഇവരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ നടക്കുന്നത്. വിജയനഗര സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്നു ഹംപി. ഇപ്പോള്‍ കര്‍ണാടകയിലെ ബല്ലാരി ജില്ലയിലാണ് ഈ പ്രദേശം ഉള്‍പ്പെടുന്നത്. 2019 സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങളുടെ പട്ടിക ന്യൂയോര്‍ക്ക് ടെെസ് പുറത്ത് വിട്ടപ്പോള്‍ അതില്‍ രണ്ടാം സ്ഥാനമാണ് ഹംപിക്ക് ലഭിച്ചത്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ അന്തരിച്ചു; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദിയും നിരവധി പ്രമുഖരും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ഹോംസ്റ്റേയിൽ യുവതി കൊല്ലപ്പെട്ട നിലയിൽ; കൂടെയുണ്ടായ മലയാളി യുവാവ് ആത്മഹത്യാ ശ്രമത്തെ തുടർന്ന് ആശുപത്രിയിൽ
[masterslider id="10"]

Related posts