കോൺഗ്രസ് എംഎൽഎമാർ ചേരിതിരിഞ്ഞ് തല്ലി;ഈഗിൾടൺ റിസോർട്ടിൽ തല്ലിനെ തുടർന്ന് ഒരു കോൺഗ്രസ് എംഎൽഎ ആശുപത്രിയിൽ;ആശുപത്രിയിൽ പ്രവേശിപ്പിച്ചത് കുപ്പി കൊണ്ട് തലക്ക് അടിയേറ്റതിനാൽ.

ബെംഗളൂരു: ഈഗിൾടൺ റി​സോ​ര്‍​ട്ടി​ല്‍ പാ​ര്‍​പ്പി​ച്ചി​രു​ന്ന കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ​മാ​രി​ല്‍ ഒ​രാ​ളെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്. അ​ന​ന്ത് സിം​ഗ് എ​ന്ന എം​എ​ല്‍​എ ആ​ശു​പ​ത്രി​യി​ലാ​ണെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്.

എം​എ​ല്‍​എ​മാ​രെ പാ​ര്‍​പ്പി​ച്ചി​രി​ക്കു​ന്ന ഈ​ഗി​ള്‍​ട​ണ്‍ റി​സോ​ര്‍​ട്ടി​ല്‍​വ​ച്ച്‌ ജെ.​എ​ന്‍.​ഗ​ണേ​ശ് എ​ന്ന എം​എ​ല്‍​എ​യു​മാ​യി അ​ന​ന്ത് സിം​ഗ് വാ​ക്കു​ത​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടെ​ന്നും സിം​ഗി​നെ ഗ​ണേ​ശ് കു​പ്പി​ക്ക് അ​ടി​ച്ചെ​ന്നും ഒരു പ്രാദേശിക മാധ്യമ റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു. കോ​ണ്‍​ഗ്ര​സ് റി​പ്പോ​ര്‍​ട്ട് നി​ഷേ​ധി​ച്ചെ​ങ്കി​ലും നി​ര​വ​ധി കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ള്‍ ഇന്ന് രാ​വി​ലെ അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ലെ​ത്തി. അ​തേ​സ​മ​യം, ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ ത​ന്നെ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ര​ഘു​നാ​ഥ് പ​രാ​തി​പ്പെ​ട്ടു.

  വാടക 40,000 രൂപയോ? പണം പാഴാക്കുകയാണെന്ന് പറഞ്ഞവർക്ക് യുവാവിന്റെ 'മാസ്' മറുപടി

സം​ഘ​ര്‍​ഷ​മു​ണ്ടാ​യെ​ന്ന റി​പ്പോ​ര്‍​ട്ട് കോ​ണ്‍​ഗ്ര​സ് നേ​താ​വ് ഡി.​കെ.​ശി​വ​കു​മാ​ര്‍ ത​ള്ളി. എ​ന്നാ​ല്‍ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​ര​നും എം​എ​ല്‍​എ​യു​മാ​യ ഡി.​കെ.​സു​രേ​ഷ് ആ​ശു​പ​ത്രി​യി​ലു​ണ്ട്.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  സിൽക്ക് ബോർഡിലെ കുരുക്കഴിയുന്നു; നഗരത്തിലെ ആദ്യ ഡബിൾ ഡെക്കർ മേൽപ്പാലം ഈ മാസം പൂർണ്ണമായി തുറക്കും
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button. [masterslider id="10"]

Related posts

Click Here to Follow Us