പ്രസാദം കഴിച്ച് 15 പേർ മരിച്ച സംഭവം;വിഷം കലർത്തിയത് മുൻപൂജാരി; നിർദ്ദേശം നൽകിയത് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് സാലൂർ മഠത്തിലെ സ്വാമി ഇമ്മാഡി മഹാദേവ.

ബെംഗളൂരു : മൃഗങ്ങൾ പോലും നാണിച്ച് പോകുന്ന കാര്യമാണ് ദൈവത്തിന്റെ പേരിൽ കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചാമരാജനഗർ സുൽവഡി കിച്ചു ഗുട്ടി മാരമ്മ ക്ഷേത്രത്തിൽ നടന്നത്, പ്രസാദം കഴിച്ച 15 പേർ മരണപ്പെട്ടു, 70 ഓളം പേർ ഗുരുതരാവസ്ഥയിൽ ചികിൽസയിലാണ്.

പുലാവിൽ കീടനാശിനി കലർത്തിയത് മുൻ പൂജാരി ദൊഡ്ഡയയാണെന്നാണ് പോലീസ് നൽകുന്ന വിവരം. ക്ഷേത്ര ട്രസ്റ്റ് പ്രസിഡൻറ് സാലൂർ മഠത്തിലെ സ്വാമിയുമായ ഇമ്മാഡി മഹാദേവയുടെ നിർദ്ദേശപ്രകാരമാണ് ഈ ക്രൂര കൃത്യം ചെയ്തതെന്ന് ദൊഡ്ഡയ്യ സമ്മതിച്ചു.

  മെട്രോ യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ഡോമ്മസാന്ദ്ര - ബൊമ്മസാന്ദ്ര റൂട്ടിൽ പുതിയ മാറ്റം; സമയവിവരങ്ങൾ പുറത്ത്

ഇവർക്ക് പുറമെ ക്ഷേത്ര സെക്രട്ടറി മതേഷ് ഭാര്യ അംബിക എന്നിവരേയും പ്രതികളാക്കി രാമപുര പോലീസ് എഫ് ഐ ആർ റജിസ്റ്റർ ചെയ്തു.

ക്ഷേത്രഗോപുര നിർമ്മാണ വുമായി ബന്ധപ്പെട്ട് സ്വാമിയും മറ്റ് ട്രസ്റ്റ് അംഗങ്ങളും തമ്മിലുള്ള അഭിപ്രായ വ്യത്യാസമാണ് ഈ ക്രൂര കൃത്യത്തിന് പിന്നിൽ എന്ന് ഐജി ശരത് ചന്ദ്ര അറിയിച്ചു.

ബെംഗളൂരുവാർത്തയുടെ ആൻഡ്രോയ്ഡ് ആപ്ലിക്കേഷൻ ഇപ്പോൾ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭ്യമാണ്, പോർട്ടലിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകൾ വേഗത്തിൽ അറിയാൻ മൊബൈൽ ആപ്പ് ഇൻസ്റ്റാൾ ചെയ്യുക.
  ബസിൽ തിരക്കോട് തിരക്ക്, പക്ഷെ എല്ലാവരും ടിക്കറ്റെടുക്കുന്നുണ്ടോ? കെ.എസ്.ആർ.ടി.സിയെ ഞെട്ടിച്ച് കണക്കുകൾ
If you cannot read Malayalam,Download BengaluruVartha Android app from Google play store and Click On the News Reader Button.
  ബെംഗളൂരുവിൽ കടുത്ത വെയിലിന് ആശ്വാസം; പലയിടങ്ങളിലും വീണ്ടും നേരിയ മഴയെത്തി
[masterslider id="10"]

Related posts